പാലാ നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ..... 17 അംഗ കൂട്ടായ്മയിൽ നിന്ന് മായാ രാഹുലും ലിസിക്കുട്ടി മാത്യുവും രംഗത്ത്..... ഭരണത്തിലേറാനില്ലെന്ന നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ .... അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച ഭരണപക്ഷത്തെ 5 പേർ നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും ബിജു ....
സുനിൽ പാലാ
ആദ്യഘട്ടത്തിൽ തന്നെ ചെയർ പേഴ്സൺ സ്ഥാനം വേണം എന്ന ആവശ്യവുമായി മായാ രാഹുലും ലിസിക്കുട്ടി മാത്യുവും രംഗത്തെത്തിയോടെ എത്രയും വേഗം തീരുമാനം ഉണ്ടാക്കാനുള്ള നീക്കത്തിലാണ് അഞ്ചംഗ സംഘം.
\
മുൻ ചെയർപേഴ്‌സന് എതിരെയുള്ള അവിശ്വാസ അവതരണത്തിനു മുമ്പും പിന്നീടും നടന്ന ചർച്ചകളിൽ മായാ രാഹുലിൻ്റെ പേര് മാത്രമേ ചെയർപേഴ്സൺ സ്ഥാനത്തേയ്ക്ക് ഉയർന്നിരുന്നുള്ളൂ. പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനും സംഘത്തിനും ഇതു സ്വീകാര്യമായിരുന്നു താനും .
എന്നാൽ അവിശ്വാസ അവതരണത്തിനു ശേഷം ലിസിക്കുട്ടി മാത്യുവും കൂടി ചെയർപേഴ്സൺ സ്ഥാനം ആവശ്യപ്പെട്ട് രംഗത്തുവന്നതോടെയാണ് അഞ്ചംഗ സംഘം നിശ്ചയിക്കുന്ന ആളെ പിന്തുണയ്ക്കുമെന്ന നിലപാട് ഇപ്പോൾ ഇടതുമുന്നണിക്ക് സ്വീകരിക്കേണ്ടി വന്നത്.
നിലവിൽ അഞ്ചംഗ സംഘത്തിലെ മൂന്നു പേരുടെ പരിപൂർണ്ണ പിന്തുണ മായാ രാഹുലിന് ആണെങ്കിലും ഇതിൽ ഒരാൾ ഏതു നിമിഷവും നിലപാടു മാറ്റുന്ന സമീപനം സ്വീകരിച്ചേക്കാം എന്നത് കുറു മുന്നണിയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട് .
അഞ്ചംഗ സംഘം ആരെ നിശ്ചയിച്ചാലും അവർക്ക് ധാർമ്മിക പിന്തുണ നൽകുക എന്നുള്ളതാണ് തങ്ങളുടെ നിലപാട് എന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും യഥാർത്ഥത്തിൽ ചെയർപേഴ്സൺ സ്ഥാനത്തേയ്ക്ക് ആരു വരണം എന്ന് തീരുമാനിക്കുന്നതിലെ പ്രധാന പങ്ക് പാലൂപ്പടവന് തന്നെയാണ് എന്നതാണ് വാസ്തവം .
70 12 23 03 34


.jpg)



0 Comments