എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയനില്‍ പ്രതിഭാസംഗമം 18 ന്, മന്ത്രി മോന്‍സ് ജോസഫ്, പ്രീതി നടേശന്‍ എന്നിവര്‍ മുഖ്യാതിഥികള്‍.



എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ്  വാങ്ങിയ കുട്ടികളെ ആദരിക്കുന്ന പ്രതിഭാ സംഗമം 2026, ജൂലൈ 18 ന് 1 ന് യൂണിയന്‍ പ്രാര്‍ത്ഥനാളില്‍ നടത്തുമെന്ന് യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് എന്നിവര്‍ അറിയിച്ചു.

പ്രമുഖ ബാലമാന്ത്രികന്‍ മജീഷ്യന്‍ കണ്ണന്‍മോന്റെ മെന്റലിസം ഇനത്തോടെ സ്റ്റേജ് ഓപ്പണിംഗ് നടക്കും.

മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പ്രതിഭാസംഗമം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കുള്ള മൊമെന്റോ വിതരണം എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍  പ്രീതി നടേശന്‍ നിര്‍വഹിക്കും.

യൂണിയന്‍ കണ്‍വീനര്‍ എംആര്‍ ഉല്ലാസ്, വൈസ് ചെയര്‍മാന്‍ സജീവ് വയലാ, ജോയിന്റ് കണ്‍വീനര്‍ ഷാജി തലനാട്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ രാമപുരം സി.ടി രാജന്‍, അനിഷ് പുല്ലുവേലി, സാബു പിഴക്, സുധീഷ് ചെമ്പന്‍കുളം, സജി ചേന്നാട്, വനിതാ സംഘം ചെയര്‍പേഴ്സണ്‍ മിനര്‍വ മോഹന്‍, കണ്‍വീനര്‍ സംഗീത അരുണ്‍, യൂത്ത് മൂവ്മെന്റ് ചെയര്‍മാന്‍ അരുണ്‍ കുളമ്പള്ളി, കണ്‍വീനര്‍ ഗോപകുമാര്‍ പിറയാര്‍ എന്നിവര്‍ പ്രസംഗിക്കും.

യൂണിയന് കീഴിലെ വിവിധ ശാഖകളില്‍ നിന്നായി മുന്നൂറില്‍പരം കുട്ടികളെയാണ് പ്രതിഭാസംഗമത്തില്‍ ആദരിക്കുന്നത്. ഫുള്‍ എ പ്ലസ് നേടിയ കുട്ടികളെ അതാത് ശാഖാ ഭാരവാഹികളുടെ നേതൃത്വത്തില്‍ കൃത്യസമയത്തുതന്നെ സമ്മേളന വേദിയില്‍ എത്തിക്കണമെന്ന് യൂണിയന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments