പൊലീസുകാര്‍ മുന്നിട്ടിറങ്ങി; പാലാ പൊലീസ് സ്റ്റേഷന്‍ മുറ്റം ഇനി പൂവാടി.



സുനില്‍ പാലാ


പൊലീസുകാര്‍ മുന്നിട്ടിറങ്ങി; പാലാ പൊലീസ് സ്റ്റേഷന്റെ മുറ്റം ഇനി പൂവാടി! കാടുംപടലും പിടിച്ചുകിടന്ന സ്റ്റേഷന്റെ മുന്‍വശം വൃത്തിയാക്കാന്‍ എസ്.ഐ. ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസുകാര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. 
 
മൂന്ന് ദിവസംകൊണ്ട് ശുചീകരണ പരിപാടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇവിടെ പൂച്ചെടികള്‍ വച്ച് പരിപാലിച്ചാലോ എന്നായി പൊലീസുകാരുടെ ആലോചന. മേലുദ്യോഗസ്ഥരും ഇതിന് നൂറുവട്ടം സമ്മതം മൂളിയതോടെ പൂച്ചെടികള്‍ നിരത്തി സ്റ്റേഷന്റെ മുന്‍വശം മനോഹരമാക്കി. 
 
ഇവിടെയുണ്ടായിരുന്ന ഒന്നുരണ്ട് പഴയ സ്‌കൂട്ടറുകളും മറ്റും സ്റ്റേഷന്‍ മന്ദിരത്തിന്റെ പിന്നാമ്പുറത്തേക്ക് മാറ്റി. സ്റ്റേഷനിലെത്തുന്ന ആര്‍ക്കും ഇപ്പോള്‍ പൂച്ചെടികളുടെ മനോഹാരിത കാണാം. പാലാ പൊലീസ് സ്റ്റേഷന്റെ പൂമുഖം മനോഹരമാക്കിയ പൊലീസുകാരെ പാലാ ഡി.വൈ.എസ്.പി. കെ. സദന്‍ അഭിനന്ദിച്ചു.  


രാമപുരത്തെ പൊലീസുകാര്‍ക്ക് അഭിനന്ദനവുമായി ജില്ലാ പോലീസ് മേധാവി

കാടുകയറിക്കിടന്ന രാമപുരം സ്റ്റേഷന്‍  പരിസരം വൃത്തിയാക്കിയ രാമപുരത്തെ പോലീസുകാര്‍ക്ക് അഭിനന്ദനവുമായി നേരിട്ടെത്തി  ജില്ലാ പൊലീസ് മേധാവി സാബു മാത്യു.

കേസില്‍പ്പെട്ട് വര്‍ഷങ്ങളായി കിടന്നിരുന്ന വാഹനങ്ങളും അവയ്ക്കിടയില്‍ വളര്‍ന്നുപന്തലിച്ച കാടും കാരണം വൃത്തികേടായി കിടക്കുകയായിരുന്നു സ്റ്റേഷന്‍ പരിസരം. എസ്.എച്ച്.ഒ. കെ. ദീപകിന്റെ നേതൃത്വത്തിലായിരുന്നു  ശുചീകരണം നടത്തിയത്. സ്റ്റേഷന്‍ മുറ്റത്തുണ്ടായിരുന്ന പഴയ വാഹനങ്ങളെല്ലാം പിന്‍ഭാഗത്തേക്ക് മാറ്റി.

കാടുകയറിക്കിടന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും വൃത്തിയാക്കിയ ശേഷം മുറ്റത്ത് പാറ മെറ്റല്‍ വിരിക്കുകയായിരുന്നു. വര്‍ഷങ്ങളായി സ്റ്റേഷന്‍ മുറ്റത്ത് തണലേകുന്ന ആല്‍മരത്തിന്റെ ചുവട് തെളിച്ച് ചുറ്റും സംരക്ഷണ ഭിത്തി നിര്‍മിച്ചതോടെ സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറിയത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments