പി കെ വി യുടെ ജീവിതം പാഠ്യ വിഷയമാക്കണം: സ്പീക്കർ


പി. കെ. വി. യുടെ ജീവിതം പാഠ്യ വിഷയമാക്കണം: സ്പീക്കർ 
 
സംശുദ്ധ രാഷ്ട്രീയ പ്രവർത്തന ത്തിലൂടെയും  സ്നേഹപൂർവ്വ ഇടപെടൽ കൊണ്ടും ജന്മനസ്സുകളിൽ സ്ഥാനം പിടിച്ച പി കെ വി യുടെ ജീവിതം പാഠ്യവിഷയ മാക്കേണ്ടതാണെന്ന് നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പി കെ വി യുടെ ജന്മ നാടായ കിടങ്ങൂരിൽ നടന്ന പി കെ വി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ പി കെ വി സെന്റർ ഫോർ ഹ്യുമൻ ഡെവലപ്പ് മെന്റ് ആൻഡ് കൾച്ചറൽ അഫ്‌യേഴ്‌സ് കിടങ്ങൂർ ഏർപ്പെടുത്തിയിട്ടുള്ള പി കെ വി പുരസ്കാരം സിപിഐ ദേശീയ നേതാവ് അഡ്വ കെ പ്രകാശ് ബാബുവിന് അദ്ദേഹം സമ്മാനിച്ചു.


മൂന്ന് അക്ഷരം കൊണ്ട് ജന മനസ്സുകളിൽ സ്ഥാനം പിടിച്ച ചുരുക്കം നേതാക്കളിൽ ഒരാളാണ് പി കെ വി എന്ന് പി കെ വി അനുസ്മരണ പ്രഭാഷണം നടത്തി ഡോ സിറിയക് തോമസ് പറഞ്ഞു. ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പൊതു പ്രവർത്തനം  ആരംഭിക്കുന്ന ഘട്ടത്തിൽ പി കെ വി യുടെ തിളക്കമാർന്ന പൊതു പ്രവർത്തനം  മാതൃക യാക്കാൻഞാൻ ശ്രമിച്ചിട്ടുണ്ട്. 
ആ തലമുറയിൽ പെട്ട യുവാക്കൾക്ക് പി കെ വി എന്നും മാതൃകയായിരുന്നുവെന്ന് അവാർഡ് സ്വീകരിച്ചു കൊണ്ട്  അഡ്വ കെ പ്രകാശ് ബാബു പറഞ്ഞു. പി കെ വി സെന്റർ വൈസ് പ്രസിഡന്റ് ബാബു കെ ജോർജ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകളും ചികത്സ സഹായങ്ങളും


 വിതരണം ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശീധരൻ, സിപിഎം സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌ കുമാർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ വി ബി ബിനു, പി കെ ഷാജകുമാർ, ജില്ല പഞ്ചായത്ത്‌ അംഗം ജോസ്മോൻ മുണ്ടക്കൽ, പി ജി തൃഗുണസെൻ, സിപിഎം ഏര്യാ സെക്രട്ടറി പി എൻ ബിനു, ശാരദ മോഹൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി പി കെ വി സെന്റർ സെക്രട്ടറി അഡ്വ തോമസ്  വി റ്റി സ്വാഗതവും റിയക് തോമസ്  നന്ദിയും രേഖപ്പെടുത്തി


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments