1985ൽ സ്ഥാപിതമായ പാലാ റോട്ടറി ക്ലബ് അതിന്റെ 2026 - 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജൂലൈ 15 ബുധനാഴ്ച നടത്തുമെന്ന് ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു... വീഡിയോ വാർത്തയോടൊപ്പം


 1985ൽ സ്ഥാപിതമായ പാലാ റോട്ടറി ക്ലബ് അതിന്റെ 2026 - 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജൂലൈ 15 ബുധനാഴ്ച നടത്തും.

നിരവധി സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പാലാ റോട്ടറി ക്ലബ്ബ് കേരളത്തിലെ അഞ്ച് റവന്യൂ ജില്ലകൾ ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3211- ലെ ഏറ്റവും വലിയ ക്ലബ്ബ് ആണ്.


പുതിയ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്ക് യഥാക്രമം ഡോക്ടർ ബോബി തോമസ് കോക്കാട്ട് , എൻജിനീയർ ഷാജി ഓസ്റ്റിൻ, ചാർട്ടേർഡ് അക്കൗണ്ടൻറ് ഐ സി ചാക്കോ  അഡ്വ. മിനി ജോർജ് എന്നിവർ സ്ഥാനമേൽക്കും. 2026 ജൂലൈ 15 ബുധനാഴ്ച വൈകിട്ട് എട്ടുമണിക്ക് പാലാ മൂന്നാനിയിലുള്ള ക്ലബ്ബ് ആസ്ഥാനത്ത് വച്ച് നടത്തുന്ന ചടങ്ങിൽ കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വർഗീസ് പി പുന്നൂസ് മുഖ്യാതിഥിയായിരിക്കും. 

വീഡിയോ ഇവിടെ കാണാം👇👇👇 


പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ തോമസ് വാവാനിക്കുന്നേൽ,  ഡിസ്ട്രിക്ട് ഭാരവാഹികൾ എന്നിവർ സംബന്ധിക്കും പ്രസ്തുത ചടങ്ങിൽ വച്ച് പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോക്ടർ റോയ് എബ്രഹാം കള്ളിവയലിനെ ആദരിക്കുന്നതും ആണ് . ഈ വർഷം രോഗപ്രതിരോധവും ചികിത്സയും എന്ന പ്രോജക്ടിന്റെഭാഗമായി ആശുപത്രികൾക്ക് ഡയാലിസിസുകൾ സൗജന്യമായ നൽകുന്നതിനുള്ള പദ്ധതി, ആരോഗ്യകരമായ ജീവിതത്തിനുള്ള പരിശീലന പരിപാടികൾ, പാലാ അൽഫോൻസാ ഐ ഹോസ്പിറ്റൽ ആയി ചേർന്ന സംഘടിപ്പിക്കുന്ന സൗജന്യ തിമിര ശസ്ത്രക്രിയകൾ. 


 സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, അടിസ്ഥാന ജീവൻ രക്ഷാ സഹായ പരിശീലനം, ഡെമെൻഷ്യ കെയർ പദ്ധതി, ഉദയ് കിരൺ പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ്ബും ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് നിർധനരായവർക്ക് വീടുകൾ വച്ച് നൽകുക തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments