പാലാ നഗര സഭയിലെ വിഷയം ...... പലവിധ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഡി.സി. സി യ്ക്ക് ഇടപെടാമായിരുന്നു ..... അതുണ്ടായില്ല, എന്നിട്ടിപ്പോള്‍ പ്രാദേശിക നേതൃത്വത്തിനുമേല്‍ കുറ്റം ചാരിയിട്ട് എന്തു കാര്യം ....? അവിശ്വാസപ്രമേയത്തിനു 2 ദിവസം മുമ്പ് നാട്ടകം സുരേഷ് പാലായില്‍ നേരിട്ടെത്തി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ കണ്ടു .... അപ്പോള്‍ നേരിട്ട് വിപ്പ് കൊടുക്കാമായിരുന്നില്ലേ എന്നും ചോദ്യമുയരുന്നു ....




Yes Vartha Follow up 2 


പാലാ നഗര സഭയിലെ വിഷയം ...... പലവിധ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഡി.സി. സി യ്ക്ക് ഇടപെടാമായിരുന്നു ..... അതുണ്ടായില്ല, എന്നിട്ടിപ്പോള്‍ പ്രാദേശിക നേതൃത്വത്തിനുമേല്‍ കുറ്റം ചാരിയിട്ട് എന്തു കാര്യം ....? അവിശ്വാസപ്രമേയത്തിനു 2 ദിവസം മുമ്പ് നാട്ടകം സുരേഷ് പാലായില്‍  നേരിട്ടെത്തി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ കണ്ടു .... അപ്പോള്‍ നേരിട്ട് വിപ്പ് കൊടുക്കാമായിരുന്നില്ലേ എന്നും ചോദ്യമുയരുന്നു ....


സ്വന്തം ലേഖകന്‍

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തനിക്കെതിരെ കയ്യേറ്റമുണ്ടായി എന്ന് ചൂണ്ടിക്കാട്ടി ഒരു കൗണ്‍സിലര്‍, നാട്ടകം സുരേഷിനെ നേരില്‍ കണ്ട് പരാതിപ്പെട്ടിരുന്നു . കൗണ്‍സിലര്‍ പറയുന്നതിന് ചെവി കൊടുക്കാതെ, ' നിങ്ങള്‍ വെറുതെ പ്രശ്‌നമുണ്ടാകുകയാണ് ' എന്ന് പറഞ്ഞ് അദ്ദേഹത്തെ  പുശ്ചിച്ച് ഇറക്കിവിടുകയായിരുന്നു എന്നാണാരോപണം . പിന്നീട് മോഷണക്കുറ്റം വന്നപ്പോഴും ഡി സി സി നേതൃത്വം ഇടപെട്ടില്ല. ഇതേ തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ തിരുവനന്തപുരത്തെത്തി നേതാക്കളോട് നേരിട്ട് പരാതി പറഞ്ഞു . അതിനും കൃത്യമായ മറുപടി ഉണ്ടായില്ല.  

കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് , ഡി വൈ എഫ് ഐ. സമ്മേളത്തിനു വിട്ടു കൊടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്ന് സ്വതന്ത്ര മുന്നണിയ്‌ക്കെതിരെ അവിശ്വാസം പാസ്സാക്കുകയും പിന്തുണ പിന്‍വലിക്കുകയാണെന്നും അറിയിച്ച് സന്ദേശം  അയച്ചപ്പോഴും ഡി.സി സി. എതിര്‍ വാദങ്ങള്‍ ഉയര്‍ത്തി ; ' ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരം ' എന്നായിരുന്നു ഡി സി സി നേതാവിന്റെ ചോദ്യം . പക്ഷേ അപ്പോഴും പ്രശ്ന പരിഹാരത്തിന് ചെറുവിരലനക്കിയില്ല .   



പിന്നീട് പാലാ നഗരസഭയിലെ പ്രതിപക്ഷമായ ഇടതുമുന്നണി  അവിശ്വാസത്തിനു നോട്ടീസ് നല്‍കിയപ്പോഴും ജില്ലാ നേതൃത്വം 
' അനങ്ങിയില്ല '  .....! 


ഒടുവില്‍ പിടിവിട്ട് പോകുമെന്ന് ഉറപ്പായപ്പോള്‍ അവിശ്വാസപ്രമേയ ദിനത്തിനു 2 നാള്‍ മുമ്പ്   പേരിനൊരു ചര്‍ച്ചക്കായി ഡി സി സി നേതൃത്വം പാലായിലെത്തി . പാലാ ടി.ബി.യില്‍ നടന്ന യോഗത്തില്‍  ആറ് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരും പങ്കെടുത്തിരുന്നു .

ഇനി  ഒരു കാരണവശാലും സ്വതന്ത്ര മുന്നണിയുമായി ചേര്‍ന്ന് പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആണയിട്ടു പറഞ്ഞപ്പോഴും  ഡിസി സി നേതൃത്വത്തിന് 'അപകടം മണത്തില്ല '.

അവിടെ വെച്ച് കയ്യോടെ വിപ്പ് കൊടുക്കാമെന്നിരിക്കേ നേതൃത്വം അതിനും തയ്യാറായില്ല . പകരം അവിശ്വാസ പ്രമേയത്തിനു തലേന്നാള്‍ രാത്രി വിപ്പു കൊടുത്തു. ഇതാകട്ടെ വേണ്ട വിധം ആയിരുന്നില്ല എന്നും ആക്ഷേപമുണ്ട് . 
പല കൗണ്‍സിലര്‍മാരും നേരിട്ടു വിപ്പ് കൈപ്പറ്റിയുമില്ല .


ഇക്കാര്യത്തിലെല്ലാം ഉണ്ടായ ഡി സി സി നേതൃത്വത്തിന്റെ ഗുരുതരമായ വീഴ്ചകള്‍ക്ക് പ്രാദേശിക നേതൃത്വത്തിനു മേല്‍ കുതിര കയറിയിട്ട് കാര്യമില്ല എന്നാണ് പാലായിലെ ഭൂരിപക്ഷ  കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും  അഭിപ്രായം.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments