പാലാ നഗരസഭക്ക് വാടകയിനത്തിൽ പ്രതിമാസം 3 ലക്ഷത്തിലധികം രൂപ അധിക വരുമാനത്തിന് നടപടികൾ പൂർത്തിയായി..ഓഗസ്റ്റ് 1 മുതലുള്ള വാടക ലഭിക്കും..... ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം,,


പാലാ നഗരസഭക്ക് വാടകയിനത്തിൽ പ്രതിമാസം 3 ലക്ഷത്തിലധികം രൂപ അധിക വരുമാനത്തിന് നടപടികൾ പൂർത്തിയായി..ഓഗസ്റ്റ് 1 മുതലുള്ള വാടക ലഭിക്കും..... ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം,,

 പാലാ നഗരസഭയുടെ മൂന്നാനി ലോയേഴ്സ് കോപ്ലക്സ് നിർമ്മാണം പൂർത്തീകരിച്ചിട്ട് 10 വർഷത്തിലധികമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ കെട്ടിടം ലേലം ചെയ്തിട്ടും ആരും ഏറ്റെടുക്കുവാൻ തയ്യാറായിരുന്നില്ല.. ആയതിനാൽ നഗരസഭക്ക് നാളിതുവരെ നഷ്ടപ്പെട്ടത് ഉദ്ദേശം മൂന്നരക്കോടി രൂപയിലധികമായിരുന്നു.. 


സാമ്പത്തിക പ്രതിസന്ധിയിൽ ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കുവാൻ പറ്റാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്..പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം യുദ്ധകാലടിസ്ഥാനത്തിലാണ്  ജല ലഭ്യത ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.. കെട്ടിടം വാടകക്ക് നല്ക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടിക്രമങ്ങും പൂർത്തിയായിട്ടുണ്ട്.


 പാലാ, വലവൂർ ട്രിപ്പിൾ ഐടി ക്ക് ഹോസ്റ്റൽ നടത്തിപ്പിന് കെട്ടിടം വിട്ടു കൊടുക്കുന്നതിന് ധാരണയും ആയിട്ടുണ്ട്.. ഒരു മാസത്തിനുള്ളിൽ പ്രതിമാസം മൂന്നു ലക്ഷത്തിലധികം രൂപ വാടകയിനത്തിൽ നഗരസഭക്ക് ലഭിക്കുന്നതിനാണ് ധാരണയായിട്ടുള്ളത്.. 


കൃത്യമായി പറഞ്ഞാൽ ഇനി നഗരസഭക്ക് പ്രതിവർഷം പ്രസ്തുത കെട്ടിടത്തിൽ നിന്ന് തന്നെ മുപ്പത്തിയേഴ് ലക്ഷത്തി ഇരുപതിനായിരം രൂപ (Rs..37,20,000 ) അധിക വാടക വരുമാനം ലഭിക്കും.. നിരവധി പ്രതിസന്ധികൾക്കിടയിലും നഗരസഭയുടെ വികസനപ്രവർത്തനങ്ങൾക്കായി തനതു വരുമാനം കൂട്ടുന്നതിന് സാധിച്ചതിൽ വലിയ അഭിമാനം ഉണ്ട് എന്നും ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പ്രസ്താവനയിൽ അറിയിച്ചു..



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments