ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കായി ബ്ലോക്ക് പഞ്ചായത്ത് പെനാൽറ്റി ഷൂട്ട് മത്സരം സംഘടിപ്പിച്ചു.


ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കായി ബ്ലോക്ക് പഞ്ചായത്ത് പെനാൽറ്റി ഷൂട്ട് മത്സരം സംഘടിപ്പിച്ചു. 

മുൻ ദേശീയ ഫുട്ബോൾ താരവും കോച്ചുമായ എം എം ജേക്കബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സുരേന്ദ്രൻ,വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിനി ചാക്കോ, ബ്ലോക്ക് വൈസ് പ്രസിഡൻറ് മാഞ്ഞൂർ മോഹൻകുമാർ, പ്രോഗ്രാം ചെയ്ർപേഴ്സൺ ജൂബി തെക്കേൽ, ബ്ലോക്ക് അംഗങ്ങളായ C T രാജൻ ,സിൻസി ജയ്സൺ,അഡ്വക്കേറ്റ് ജോസഫ് സെബാസ്റ്റ്യൻ, 


ബോണി കുര്യാക്കോസ്, TS ബാബു, ശോഭാ ജെയിംസ്,മിനി മത്തായി, ബെൽജി ഇമ്മാനുവൽ, BDO ശ്രീകുമാർ എസ് കൈമൾ  കുറവിലങ്ങാട് JCI ഭാരവാഹികളായ ഇമ്മാനുവൽ നിധീരി, ജോസ് മാത്യു എന്നിവർ സംസാരിച്ചു.മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ബ്ലോക്ക് പ്രസിഡണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . 


ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളെ പ്രതിനിധീകരിച്ച്ഓരോ സ്കൂളുകൾ വീതം പങ്കെടുത്ത മത്സരത്തിൽ ഉഴവൂർ OLL HSS ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഒന്നാം സ്ഥാനക്കാർക്ക് കുറവിലങ്ങാട് JCI സ്പോൺസർ ചെയ്ത 3000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് കുറവിലങ്ങാട് ഇന്ദിരഗിരി സ്കിൽ ഡെവലപ്മെൻറ് സൊസൈറ്റി സംഭാവന ചെയ്ത 2000 രൂപയും ട്രോഫിയും സമ്മാനമായി നൽകി





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments