കെഎസ്ആർടിസി ബസുകളിൽ 32 ഇഞ്ച് ടിവി .....കോട്ടയം ആസ്ഥാനമായ കമ്പനിക്ക് കരാർ....ആദ്യഘട്ടത്തിൽ 500 ബസ്സുകളിൽ....



 കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ ടിവി സ്ഥാപിക്കുന്നു. 32 ഇഞ്ച് ടിവികളാണ് സ്ഥാപിക്കുന്നത്. കോട്ടയം ആസ്ഥാനമായ കമ്പനിക്കാണ് കരാർ. 

ആദ്യഘട്ടത്തിൽ 500 ബസ്സുകളിലും ടിവി സ്ഥാപിക്കുക. പിന്നീട് മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും. 


 ടിവിയിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്തിയാണ് കരാർ കമ്പനി ഇവ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുക.ബസ്സിൽ ഡ്രൈവർ സീറ്റിന് പുറകിലായി യാത്രക്കാർക്കെല്ലാം കാണാവുന്ന വിധത്തിൽ മുകളിലായാണ് ടിവി സ്ഥാപിക്കുന്നത്. 



  ടിവിയിൽ വാർത്തയ്‌ക്കൊപ്പം ബസ് സഞ്ചരിക്കുന്ന വഴിയിലെ വിവരങ്ങൾ, എത്തിയ സ്റ്റോപ്പ്, അടുത്ത സ്‌റ്റോപ്പ്, ബസ് സമയം, കെഎസ്ആർടിസിയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ എല്ലാം അറിയാം. കെഎസ്ആർടിസിക്ക് സാമ്പത്തിക ബാധ്യതയില്ലാതെ ടിവി സ്ഥാപിക്കുന്നതും പ്രവർത്തിപ്പിക്കുന്നതുമടക്കം എല്ലാ കരാറെടുത്ത കമ്പനി ചെയ്യും വിധമാണ് പദ്ധതി.  


 പ്രതിമാസം ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം തുക ലൈസൻസ് ഫീസായി കെഎസ്ആർടിസിക്ക് നൽകുകയും ചെയ്യും. നാന്നൂറോളം ബസുകളിൽ ടിവി സ്ഥാപിച്ചു.


 ശേഷിക്കുന്നവയിൽ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. കൂടുതൽ വരുമനം ലഭിക്കുന്നവരെ തെരഞ്ഞെടുത്ത് അവർക്ക് നൽകാനും ആലോചനയുണ്ട്. വിഡിയോ അടക്കമുള്ളവ കോർപ്പറേഷന്റെ അംഗീകാരത്തോടെ മാത്രമേ പ്രദർശിപ്പിക്കാൻ അനുവാദമുള്ളു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments