വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ (ഉണ്ണി-59) അന്തരിച്ചു.


വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ (ഉണ്ണി-59) അന്തരിച്ചു. 

ഇന്ന് വെളുപ്പിന് 4 ന് കോട്ടയം എസ്.എച്ച്.മെഡിക്കൽ സെൻ്ററിൽ വച്ചായിരുന്നു  അന്ത്യം.

സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2 ന് കോട്ടയം മാങ്ങാനം ഇരവിമംഗലം വീട്ടുവളപ്പിൽ. 

കടുത്ത പ്രമേഹ രോഗത്തെ തുടർന്നു കഴിഞ്ഞ രണ്ടു മാസമായി ചികിത്സയിലായിരുന്നു.


രണ്ടു തവണ (2005, 2015) വിജയപുരം  ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 

2016 - 18 കാലത്ത് കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ അലുമ്നി അസോസിയേഷൻ 1976-82 ബാച്ച് പ്രസിഡൻ്റ് സ്ഥാനം വഹിച്ചു.

ഇപ്പോൾ മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നാളെ രാവിലെ 7.30 ന് മാങ്ങാനത്തെ വീട്ടിലേയ്ക്ക് കൊണ്ടുപോകും.


കോട്ടയം മാങ്ങാനം ഇരവിമംഗലം വീട്ടിൽ പരേതരായ മുൻ പോസ്റ്റ്മാസ്റ്റർ എൻ.ബാലകൃഷ്‌ണപിള്ളയുടെയും കാഞ്ഞിരപ്പള്ളി തമ്പലക്കാട് എൻഎസ്എസ് പ്രൈമറി സ്‌കൂൾ മുൻ ഹെഡ്‌മിസ്ട്രസ് പി.ജി.ഭഗീരഥിയമ്മയുടെയും മകനാണ്.

അവിവാഹിതനാണ്. ബി.ജയകുമാർ (കോൺട്രാക്ടർ), ബി.ജ്യോതി എന്നിവർ സഹോദരങ്ങളാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments