കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോയുടെ ബഡ്ജറ്റ് ടൂറിസം 501 യാത്രകൾ പൂർത്തീകരിച്ചു . 2
022 ഏപ്രിൽ 10 ന് പിറവം MLA യും ഇപ്പോഴത്തെ മന്ത്രിയുമായ അഡ്വ അനൂപ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്ത വിനോദ യാത്ര 1550 ദിവസം കൊണ്ട്, 501 വിനോദയാത്ര ട്രിപ്പുകളാണ് പൂർത്തീകരിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നായി ഇരുപതിനായി രത്തോളം യാത്രികരാണ് പങ്കാളികളായത്.
ഈ വിനോദ യാത്രകളിലൂടെ കെഎസ്ആർടിസിക്ക് മികച്ച വരുമാനം ഉണ്ടാക്കുവാൻ സാധിച്ചു.
നാലുവർഷവും മൂന്നുമാസവും കൊണ്ടാണ് ഇത്രയും ട്രിപ്പുകൾ സംഘടിപ്പിച്ചത്. 2022 ഏപ്രിൽ 10ന് കൂത്താട്ടുകുളത്ത് നിന്ന് ആദ്യമായിട്ട് ബഡ്ജറ്റ് ടൂറിസം ട്രിപ്പ് പോയത് ഇടുക്കി ജില്ലയിലെ അഞ്ചുരുളി എന്ന സ്ഥലത്തേക്ക് ആയിരുന്നു. ബി ടി സി ട്രിപ്പ് ഒരു ഡ്രൈവറും കണ്ടക്ടർ അടങ്ങുന്ന സംഘമാണ് കോഡിനേറ്റ് ചെയ്യുന്നത്,. കൂത്താട്ടുകുളത്ത് നിന്നുള്ള ആദ്യട്രിപ്പിൽ സുജിത് അരീക്കര സാരഥിയും നിലവിലെ ജില്ല കോർഡിനേറ്റർ കൂടിയായ പ്രശാന്ത് വേലിക്കകവും കൂടിയായിരുന്നു.
എറണാകുളം ജില്ലയിൽ ആദ്യമായി ബജറ്റ് ടൂറിസം ട്രിപ്പ് തുടങ്ങിയത് കോതമംഗലം ഡിപ്പോയിലാണ് . കൂത്താട്ടുകുളം ഡിപ്പോ ജില്ലയിൽ രണ്ടാമതായാണ് തുടങ്ങിയത് . ഇന്ന് സംസ്ഥാനത്ത് തന്നെ ബജറ്റ് ടൂറിസം ട്രിപ്പുകളിലൂടെ ഏറ്റവും കൂടുതൽ വരുമാനം കണ്ടെത്തുന്ന ഡിപ്പോകളിൽ ഒന്നായി കൂത്താട്ടുകുളം മാറിയിട്ടുണ്ട്.
കൂത്താട്ടുകുളത്തു നിന്നും മൂകാംബിക ആണ് അന്യസംസ്ഥാനത്തിലേക്ക് പോയ ദീർഘദൂര ട്രിപ്പ്.
കൊട്ടിയൂർ,പഞ്ചപാണ്ഡവ യാത്ര, നാലമ്പലദർശനം, മൂന്നാർ, വാഗമൺ, ഗവി ,മലക്കപ്പാറ, കടലുണ്ടി, മലമ്പുഴ, പരുന്തുംപാറ, രാമക്കൽമേട്, ആഴിമല, ആറ്റുകാൽ,പൊന്മുടി, അടക്കം കേരളത്തിലെ പ്രസിദ്ധമായ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂത്താട്ടുകുളത്ത് നിന്നും സർവീസ് നടത്തി എന്നതും പ്രത്യേക തയാണ്.
2026 ജൂലൈ 12 ഞായറാഴ്ച 500ട്രിപ്പ് തികഞ്ഞതിന്റെ ആഘോഷം എന്ന നിലയിൽ 2 ബസുകളിൽ ആയി മൂന്നാറിന് ട്രിപ്പ് സംഘടിപ്പിക്കുക ആയിരുന്നു. 501മത്തെ യാത്രയിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.രണ്ട് ബസിലെ ജീവനക്കാരെയും മൊമന്റോ നൽകി ആദരിച്ചു രാജീവ് കുമാർ CS, നിഷു സോമൻ, PB ബിജു, PA ബിനോയ് എന്നീ ജീവനക്കാരാണ് 501 മത് യാത്രയിൽ ഉണ്ടായിരുന്നത് . BTC യുടെ തുടക്കം മുതൽ കൂത്താട്ടുകുളം ഡിപ്പോകളിലെ യാത്രക്ക് നേതൃത്വപരമായ പങ്ക് വഹിക്കുന്ന ജില്ലാ -കോ ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകത്തിന് ഡിപ്പോയിൽ വെച്ച് യാത്രികർ മൊമെന്റോ നൽകി ആദരിച്ചു.
കൂത്താട്ടുകുളം എ ടി ഒ AT ഷിബു, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ KR രോഹിണി, BTC ജില്ലാ കോ -ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം, യൂണിറ്റ് കോ -ഓർഡിനേറ്റർ രാജീവ് കുമാർ CS, എന്നിവരാണ് യാത്രകൾ ഏകോപിപ്പിക്കുന്നത്.
കൂത്താട്ടുകുളം പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി, പാമ്പാക്കുട, രാമമംഗലം, ആരകുഴ, വെളിയന്നൂർ, ഉഴവൂർ, കുറവിലങ്ങാട്, ഞീഴൂർ, രാമപുരം, പുറപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ ആണ് കൂടുതൽ യാത്രയിൽ കൂടുതലായി പങ്കാളി ആകുന്നത്.
യാത്രയുടെ തുടക്കത്തിൽ എറണാകുളത്ത് നിന്ന് പോലും ആളുകൾ എത്തിയിരുന്നു. എല്ലാ ഡിപ്പോയിലും യാത്ര തുടങ്ങി യപ്പോൾ ദൂര സ്ഥലത്ത് നിന്നുള്ള യാത്രികർ ക്ക് കുറവ് സംഭവിച്ചിട്ടുണ്ട്.
എങ്കിലും യാത്രയോട് ആളുകൾക്ക് നല്ല സഹകരണം ആണ് ഇപ്പോഴും ഉള്ളത്.
70 12 23 03 34


.jpeg)

.jpg)


0 Comments