ഗുരുവായൂരില്‍ 65-കാരിയെ കിണറ്റില്‍ തള്ളിയിട്ടു കൊന്നു… രണ്ടുപേര്‍ പിടിയില്‍



 തൃശൂർ ഗുരുവായൂരിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ചേലക്കര സ്വദേശി സന്താനവല്ലി (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറിനെയും ഇയാളുടെ കൂട്ടാളിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.  


 ഇന്നലെ രാത്രിയോടെയാണ് വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശിയായ സുരേഷ് കുമാർ ഗുരുവായൂരിൽ വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് ഇന്നലെ സന്താനവല്ലി എത്തിയിരുന്നു. 


ഇവിടെ വെച്ച് ഇവർ തമ്മിൽ തർക്കമുണ്ടാകുകയും ഇത് പിന്നീട് വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്തു എന്നാണ് വിവരം.  
 തർക്കത്തിനൊടുവിൽ സുരേഷ് കുമാറും കൂട്ടാളിയും ചേർന്ന് സന്താനവല്ലിയെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments