ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും ശുചീകരണ പ്രവർത്തങ്ങളും നടത്തി.



 ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും ശുചീകരണ പ്രവർത്തങ്ങളും നടത്തി. 

 മേരാ യുവ ഭാരത് (നെഹ്‌റു യുവ കേന്ദ്ര) ഡേ ഒബ്സെർവഷൻ പ്രോഗ്രാമിന്റെ ഭാഗമായി നവചേതന സോഷ്യൽ വെൽഫയർ സൊസൈറ്റി ഏഴാച്ചേരിയുടെ നേതൃത്വത്തിൽ ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി.


 നവചേതന സൊസൈറ്റി പ്രസിഡന്റ്  ബിജു ടി കെ അധ്യക്ഷത വഹിച്ച യോഗത്തിൽ രാമപുരം പഞ്ചായത്ത്‌ കൂടപ്പുലം വാർഡ് മെമ്പർ   ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണവും പുഷ്പ്പാർച്ചനയും നടത്തി ഉദ്ഘാടനം ചെയ്തു.


ഡോ. ശ്യാമപ്രസാദ് മുഖർജി ജന്മദിനത്തോട് അനുബന്ധിച്ച് നവചേതന സൊസൈറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. 


വഴിയാത്രക്കാർക്ക് അപകടമുണ്ടാകുന്ന വിധത്തിൽ റോഡിലെ വളവിൽ അടിഞ്ഞു കൂടി ഉറച്ചു കിടന്ന മണ്ണ് മാറ്റി സഞ്ചാര യോഗ്യമാക്കി. സൊസൈറ്റി പ്രസിഡന്റ് ബിജു ടി കെ നേതൃത്വം നൽകിയ ശുചീകരണ പ്രവർത്തനം ഏഴാച്ചേരി വാർഡ് മെമ്പർ ശ്രീക്കുട്ടൻ എം ഒ ഉദ്ഘാടനം ചെയ്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments