പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ മലയാളികളുടെ ഗാനകോകിലം എസ്.ജാനകിയമ്മ അനുസ്മരണം സംഘടിപ്പിച്ചു.
പുകസ പൂഞ്ഞാർ ഏരിയ പ്രസിഡന്റ് ഡി. രാജപ്പൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി വി. കെ. ഗംഗാ ധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംഗീത ഭൂഷണം രഘുനാഥ് തിരുവരങ് ഗാനാഞ്ജലി അർപ്പിച്ചു സംസാരിച്ചു.
ബ്ലോക്ക് മെമ്പർ ഗീതനോബിൾ, ഗ്രാമപഞ്ചായത്ത് മെമ്പർ ദിവ്യരാധാകൃഷ്ണൻ, ഡോ . റോയി തോമസ്,ഷിബുകുമാർ, വിലാസി നിടീച്ചർ, എം. കെ. ഷാജി തുടങ്ങിയവർജാനകിയമ്മയെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.
തുടർന്ന് ഗീതമുരളി, മിനിസോമൻ, മേരികുട്ടിക്കുര്യയാക്കോസ്, ഗിരിജടീച്ചർ, മെഹരുന്നീസ്സ,എന്നിവർ ഗാനാഞ്ജലി അർപ്പിച്ചു.
ചടങ്ങിന് ലൈബ്രറി കമ്മറ്റി അംഗം കെ. കെ. സുരേഷ് കുമാർ സ്വാഗതവും ലൈബ്രറിയൻ ഷൈനി പ്രദീപ് നന്ദിയും പറഞ്ഞു.
70 12 23 03 34


.jpg)


0 Comments