കാട് പിടിച്ച് മാലിന്യം നിറഞ്ഞ കുളിക്കടവ് വൃത്തിയാക്കി മാതൃകയായി ഗ്രന്ഥശാല പ്രവര്‍ത്തകര്‍


കാട് പിടിച്ച് മാലിന്യം നിറഞ്ഞ കുളിക്കടവ് വൃത്തിയാക്കി മാതൃകയായി ഗ്രന്ഥശാല പ്രവര്‍ത്തകര്‍

നെല്ലിക്കുന്ന് ചെമ്മട്ടപ്പാറ പന്നഗം തോട്ടിലെ കാട് മൂടി മാലിന്യം നിറഞ്ഞ് കിടന്ന പുരുഷന്മാരുടെ കുളികടവ് വൃത്തിയാക്കി മാതൃകയായി ഗ്രന്ഥശാല പ്രവര്‍ത്തകര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പന്നഗംതോട്ടിലെ ചെമ്മട്ടപ്പാറ കുളികടവ് ഒരു കാലത്ത് നാട്ടുകാരുടെ മുഖ്യ ആശ്രയമായിരുന്നു.


കുളിക്കാനും തുണി അലക്കാനും  മറ്റും ഈ തോടിനെ ആണ് ആശ്രയിച്ചിരുന്നത്.കാലക്രമേണ സൗകര്യം വര്‍ദ്ധിച്ചപ്പോള്‍ തോടിനെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു.ചെമ്മട്ടപ്പാറയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം കുളികടവ് ഉണ്ടായിരുന്നു.സ്ത്രീകളുടെ കുളികടവ് സിമിന്റ് വാര്‍ത്ത് നട കെട്ടി സംരക്ഷിച്ചപ്പോള്‍ പുരുഷന്മാരുടെ കുളികടവ് നടപ്പുവഴിയില്‍മാത്രം ഒതുക്കി.


കുളികാരുടെ എണ്ണം കുറഞ്ഞതോടെ ഇവിടം കാടുപിടിച്ചു തുടങ്ങി.റോഡിലൂടെ പോകുന്നവര്‍ മാലിന്യം ഇവിടേയ്ക്ക് വലിച്ചെറിയുന്നത് ശീലമാക്കി.മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും പഴയ കുളികടവ് പുനഃരുപയോഗിക്കുന്നതിനുമായി നെല്ലിക്കുന്ന് പബ്ലിക്ക് ലൈബ്രറിയിലെ കമ്മറ്റിയംഗങ്ങളായ ഹരികുമാര്‍ മറ്റക്കരയും ഗോപകുമാര്‍ കളമ്പനാലും ചേര്‍ന്നാണ്്  ശ്രമകരമായ ഈ ദൗത്യം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.വളരെ അപകടകരമായ മുള്ള് നിറഞ്ഞ ഇഞ്ച പടര്‍ന്ന് കിടന്നതിനാലാണ് ആരും തന്നെ ഇവിടം വൃത്തായാക്കാന്‍ തുനിയാതിരുന്നത്.


കിടപ്പ് രോഗികളുടെ മാലിന്യങ്ങളാണ് കൂടുതലായും ഇവിടൈയ്ക്ക് വലിച്ചെിഞ്ഞിരുന്നത് .ഇനിയും മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാന്‍ ചെമ്മട്ടപ്പാറ വളവില്‍ വഴിയോരത്ത് ചെടികള്‍ നട്ടുപിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. ഹരികുമാര്‍ മറ്റക്കര പാലാ ഗവണ്‍മെന്റ് ആശുപത്രിയിലെ പാര്‍ടൈം സ്വീപ്പറും,ഗോപകുമാര്‍ കളമ്പാനാല്‍ കിടങ്ങുര്‍ കട്ടച്ചിറയില്‍ ബാറ്ററി കടയും നടത്തുന്നു.കാട് മൂടി മലിനമായി കിടന്ന പാലാ ഗവണ്‍മെന്റ് ആശുപത്രി പരിസരം മാലിന്യമുക്തമാക്കി മാറ്റി ഹരികുമാര്‍ മറ്റക്കര നേരത്തേ ജനശ്രദ്ധ നേടിയിട്ടുണ്ട്.


പൊതുജനങ്ങളോടായി ഇവര്‍ക്ക് ഒന്നേ പറയാനുള്ളു.ഇനി ആരും ഇവിടേയ്ക്ക്ക മാലിന്യങ്ങള്‍ വലിച്ചെറിയതുത്.അടുത്തുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ ഈ കുളിക്കടവില്‍ വന്ന് ഭക്ഷണം കഴിച്ചശേഷം പ്ലാസ്റ്റിക്കുകളും മറ്റും ഈ തോട്ടിലേയ്ക്കാണ് വലിച്ചെറിയുന്നത് അതിനാല്‍ പഞ്ചായത്ത് അധികാരികള്‍ ഒരു ബോര്‍ഡ് കൂടി ഇവിടെ സ്ഥാപിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments