വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ



  വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ പാലക്കുഴ മേഖലാ പ്രസിഡൻറ് എൽദോസ് സണ്ണി ആണ് അറസ്റ്റിലായത്.

 കൂത്താട്ടുകുളം സ്വദേശി പികെ ജോണിൻ്റെ വീട്ടിൽ ശനിയാഴ്ചയാണ് എൽദോസ് റീത്ത് വെച്ചത്. സിസിടിവി ദൃശ്യങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. പാലക്കുഴ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയമാണ് റീത്ത് വെക്കാൻ പ്രകോപനമായത്.

 

 ബാങ്ക് പ്രസിഡൻ്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. താൽക്കാലിക പ്രസിഡൻ്റായി കേരള കോൺഗ്രസ് എം നേതാവ് പികെ ജോൺ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്, സിപിഐ, കേരള കോൺഗ്രസ് എം പിന്തുണയോടെയാണ് അവിശ്വാസം പാസായത്. തൊട്ടുപിന്നാലെയാണ് ജോണിൻറെ വീട്ടിൽ റീത്ത് വെച്ചത്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34.

Post a Comment

0 Comments