നവജാത ശിശുക്കളുടെ വില്പന....സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

 

നവജാത ശിശുക്കളുടെ വില്പന....സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്  കോൺഗ്രസ്    

  തീക്കോയി ഗ്രാമപഞ്ചായത്തിലെ മക്കൊള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന നവജാത ശിശുക്കളുടെ വില്പനയും, അനാശ്യാസ്യ പ്രവർത്തനങ്ങളും സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി. 


നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം സംഭവങ്ങളിലെ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് ഹരി മണ്ണുമഠത്തിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.സി. ജെയിംസ്, ജോയി പൊട്ട നാനി, എം. ഐ. ബേബി, TDജോർജ്, മോഹനൻ കുട്ടപ്പൻ, റിജോ കാഞ്ഞ മല ,ഓമന ഗോപലൻ,ജയ റാണി തോമസുകുട്ടി, കൃപാ ബിജു, പി . മുരുകൻ, സജി കുര്യാക്കോസ്, ജോസഫ് മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments