മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ വായ്പാ കുടിശ്ശിഖയുള്ള അംഗങ്ങൾക്കായി 'ആശ്വാസ് 2026' പദ്ധതി നടപ്പാക്കുന്നു.
കുടിശ്ശിഖയായ വായ്പക്കാർക്ക് ഇളവുകളോടെ വായ്പാ കണക്ക് തീർപ്പാക്കുവാൻ ഓഗസ്റ്റ് 31 വരെ അവസരമുണ്ട്. ഇതിനായി ജൂലൈ 27ന് ബാങ്കിൻ്റെ പാലാ ബ്രാഞ്ചിലും, 29ന് ഈരാറ്റുപേട്ട ബ്രാഞ്ചിലും, 31ന് കുറവിലങ്ങാട് ബ്രാഞ്ചിലും പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും.
എക്സിക്യൂഷൻ നടപടികൾ നേരിടുന്നവർ, ഗുരുതര രോഗം ബാധിച്ചവർ, മരണപ്പെട്ടവർ എന്നിവരുടെ വായ്പാ കണക്ക് അവസാനിപ്പിക്കുന്നതിന് പ്രത്യേക ഇളവുകൾ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കുന്നതാണ്. 2025 - 26 ൽ നടത്തിയ അദാലത്തിൽ രണ്ടര കോടിയോളം രൂപയുടെ കുടിശ്ശിഖ തീർപ്പാക്കുന്നതിന് സാധിച്ചതായും, ഈ വർഷത്തെ സഹകരണ അദാലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഇളവുകൾ കുടിശ്ശിഖയായ വായ്പക്കാർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബാങ്ക് പ്രസിഡൻ്റ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സെക്രട്ടറി ജോ പ്രസാദ് എന്നിവർ അറിയിച്ചു.
70 12 23 03 34

.jpg)


0 Comments