സുനില്‍ പാലാ
പ്രിയ പ്രതിപക്ഷമേ... ഒപ്പം നിന്ന് പാലം വലിച്ചവരേ... എണ്ണിയെണ്ണി ഞങ്ങള്‍ക്ക് മറുപടി പറയാനുണ്ട്. പാലാ നഗരസഭയില്‍ അടുപ്പിച്ച് നാലു ദിവസങ്ങളില്‍ നാല് കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് പ്രതിപക്ഷം ചോദിച്ച മുഴുവന്‍ ചോദ്യങ്ങള്‍ക്കും എണ്ണിയെണ്ണി മറുപടി പറയാന്‍ ഒരുങ്ങുകയാണ് ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടവും ഒപ്പമുള്ള കൗണ്‍സിലര്‍മാരും. തുടര്‍ച്ചയായി 14, 15, 16, 17 തീയതികളിലായാണ് നാല് കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുള്ളത്.
14-ാം തീയതിയാണ് ആദ്യ കൗണ്‍സില്‍ യോഗം. ഈ യോഗത്തില്‍ ഫയല്‍ നഷ്ടപ്പെട്ടത് സംബന്ധിച്ചും മഴക്കാല പൂര്‍വ്വ ശുചീകരണ പരിപാടികളെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുകയും ചെയര്‍പേഴ്‌സണ്‍ മറുപടി പറയുകയും ചെയ്യും. പ്രതിപക്ഷം ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയുണ്ടെന്ന് ഭരണ നേതൃത്വത്തിലെ ഒരു പ്രമുഖ അംഗം പറഞ്ഞു.
15-ാം തീയതി ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ വിവാദമായ കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാന്റ് വിഷയം മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. ഇതുസംബന്ധിച്ചും പ്രതിപക്ഷം ചോദ്യം ചോദിച്ചിരുന്നു.
16-ലെ കൗണ്‍സില്‍ യോഗത്തില്‍ പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയില്‍ കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.
17-ാം തീയതിയിലെ കൗണ്‍സില്‍ യോഗത്തില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയുടെ വീടിരിക്കുന്ന ഭാഗത്ത് ളാലം തോടിന് സംരക്ഷണഭിത്തി നിര്‍മ്മിക്കുവാന്‍ തടസ്സമായി നില്‍ക്കുന്ന ആഞ്ഞിലി മരം മുറച്ചുമാറ്റണോ വേണ്ടയോ എന്നുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്.
14-ാം തീയതിയിലെ യോഗത്തില്‍ പന്ത്രണ്ടാം മൈലിലെ കുമാരനാശാന്‍ സ്മാരക ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ കുമാരനാശാന്റെ പ്രതിമ നിര്‍മ്മിക്കുന്ന വിഷയവും സ്റ്റാന്റിംഗ് കമ്മറ്റികളുടെ 17 ഇന തീരുമാനങ്ങള്‍ക്ക് സാധുത കൊടുക്കുന്ന വിഷയവും കൂടി ചര്‍ച്ച ചെയ്യുന്നുണ്ട്.

''പറയാനുള്ളത് പറയും, 21-ാം തീയതിയിലെ അവിശ്വാസത്തിന് മുമ്പ്''
21--ാം തീയതിയാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കക്കണ്ടത്തിനെതിരെ പ്രതിപക്ഷം കൊടുത്ത അവിശ്വാസ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടക്കുന്നത്. അതിനുമുമ്പേ തന്നെ തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടി രേഖാപരമായി തന്നെ വിശദീകരിക്കാനാണ് ചെയര്‍പേഴ്‌സന്റെയും സ്വതന്ത്ര മുന്നണി കൂട്ടായ്മ കൗണ്‍സിലര്‍മാരുടെയും ഒപ്പമുള്ള ജോസഫ് ഗ്രൂപ്പിന്റെയും കെ.ഡി.പിയുടെയും കൗണ്‍സിലര്‍മാരുടെയും നീക്കം. ഈ കൗണ്‍സില്‍ യോഗങ്ങള്‍ കഴിയുമ്പോള്‍ പ്രതിപക്ഷത്തിന്റെ പല ചോദ്യങ്ങളും വെള്ളത്തില്‍ വരച്ച വര പോലെയാകുമെന്നും എല്ലാവര്‍ക്കും സത്യം ബോധ്യപ്പെടുമെന്നുമാണ് സ്വതന്ത്ര മുന്നണിയെ അനുകൂലിക്കുന്ന കൗണ്‍സിലര്‍മാരുടെ അഭിപ്രായം.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
.jpg)

.jpg)

0 Comments