ലോകകപ്പിൻ്റെ ആവേശത്തിലേറി ലഹരി വിരുദ്ധ പ്രതിജ്ഞ.
ഫുട്ബോൾ ലോകക്കപ്പിൻ്റെ ലഹരിയിൽ വിദ്യാർത്ഥികളെ ആവേശഭരിതരാക്കുവാൻ വല സമ്മാനിച്ച് സമ്മാനിച്ച് എലിക്കുളം ഗ്രാമ പഞ്ചായത്ത് . ഇളങ്ങുളം സെൻ്റ്മേരീസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഗോൾ പോസ്റ്റ് സമ്മാനിച്ചപ്പോൾ പഞ്ചായത്ത് സമ്മാനിച്ചത് ഒരു ഗംഭീരൻ വലയും. ഇത് കൂടാതെ വിഭ്യാർത്ഥികൾ ലോകകപ്പിൻ്റെ ആവേശത്തിൽ വിവിധ രാജ്യത്തിൻ്റെ ജഴ്സി അണിഞ്ഞുകൊണ്ടാണ് ഈ ആവേശത്തിൽ പങ്കുകൊണ്ടത്.
എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട് ഫുട്ബോൾ തട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോഷി കെ. ആൻ്റണി മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്തംഗം ജിഷ്ണു പറപ്പള്ളിൽ , അസിസ്റ്റൻ്റ് വികാരി ഫാ. ഡോൺ മറ്റക്കരത്തുണ്ടിയിൽ,സ്കൂൾ ഹെഡ്മിസ്ട്രസ് രാജിമോൾ ജോസഫ് , അദ്ധ്യാപക പ്രതിനിധി ജോമോൻ ജോസഫ്,
പി. റ്റി.എ. പ്രതിനിധി സ്കറിയ ഡൊമനിക് എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിയാണ് പിരിഞ്ഞത്.
70 12 23 03 34


.jpg)


0 Comments