പാലാ നഗരസഭ ചെയർപേഴ്സൻ്റെ പതനം കാലം കരുതി വച്ച കാവ്യനീതിയെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ


പാലാ നഗരസഭ ചെയർപേഴ്സൻ്റെ പതനം കാലം കരുതി വച്ച കാവ്യനീതിയെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ 

അവിശ്വാസം പാസ്സായ സാഹചര്യത്തിലും ഭരണം പിടിക്കാൻ ശ്രമിക്കില്ല....പാലായുടെ വികസനം മാത്രം ലക്ഷ്യമാക്കി  വരുന്ന വരെ പിന്തുണയ്ക്കും.

ഈ പതനം വലിയ ഒരു സന്ദേശമാണ് സമുഹത്തിന് നൽകുന്നത് . വെറുപ്പും വൈരാഗ്യവും പ്രതികാരവും നീതികേടും പൊതുപ്രവർത്തനത്തിൽ വിജയിക്കില്ലായെന്ന വലിയ സന്ദേശം. രാജ്യത്തെ ചെറുപ്പക്കാരികളിൽ ഒരാളായ ചെയർപേഴ്സൺ എന്ന പദവിയും അംഗീകാരവും കൂടുതൽ പ്രശ്‌സ്തി ഉണ്ടാക്കാനാണ് അവർ കിട്ടിയ സമയത്തിൽ അധികവും ചെലവഴിച്ചത്. അതിൽ അവർ വിജയിക്കുകയും ചെയ്തു. കയറിയ ഉടൻ രാഷ്ടിയ മായും വ്യക്തിപരമായും ഇഷ്ടമമില്ലാത്തവരെ പരമാവധി ദ്രോഹിക്ക നാണ്  അവർ ശ്രമിച്ചത്. ചെയർപേഴ്സൺ സ്ഥാനം ഏറ്റെടുത്ത ഉടൻ തന്നെ നിയമസഭാ തെരഞെടുപ്പിൽ  UDF തരംഗത്തിലും നിസ്സാര വോട്ടിന് തോറ്റ നേതാവിനെതിരെ കളിയാക്കാനായി കൗൺസിലിൽ നിയമവിരുദ്ധമായി പ്രമേയം അവതരിപ്പിച്ച വ്യക്തിയാണ് അവിശ്വാസത്തിലൂടെ പുറത്തായ ചെയർപേഴ്‌സൺ. സീനിയർ കൗൺസിലർമാരെ പോലും വളരെ പുച്ഛത്തോടെയാടെയാണ് അവർ കണ്ടത്.  


രാഷ്ടിയത്തിൽ  ചെറുപ്പത്തേക്കാൾ ഉപരി പരിചയ സമ്പത്താണ് വലുതെന്ന് ലോകത്തിന് നൽകുന്ന  വലിയ ഒരു പാഠമാണ് ചെയർപേഴ്സൻ്റെ പതനം. കഴിഞ്ഞ 6 മാസമായി പൊതുപരിപാടികളിലെ കുറെ ഉദ്ഘാടനങ്ങൾ അല്ലാതെ നഗരസഭയ്ക്ക് ഗുണകരമായ ഒരു പദ്ധതിയും തുടങ്ങി വയ്ക്കാൻ പോലും മുൻ ചെയർപേഴ്സണ് സാധിച്ചില്ല. ഭരണപക്ഷത്തെ 7 പേർ ഒറ്റകെട്ടായി ചെയർപേഴ്‌സണ നിൽ അവിശ്വാസം പരസ്യമായി രേഖപ്പെട്ടെടുത്തിയതുകൊണ്ടാണ് പ്രതിപക്ഷ കടമയെന്ന നിലയിൽ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. രാഷ്ടീയത്തേക്കാൾ ഉപരി പാലായുടെ വികസനമാണ് ഞങ്ങൾ ചിന്തിച്ചത് . 
    കുടുംബകൂട്ടായ്‌മയുമായി തട്ടി കൂട്ടി ഭരണം പിടിച്ചാൽ മുന്നോട്ട് പോകില്ലയെന്ന് അറിയാവുന്നതു കൊണ്ടാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ പോലും ഞങ്ങൾ ഭരണം പിടിക്കാത്തത്. അത് ശരിയാണന്ന് കാലം തെളിയിച്ചു. കുടുംബമുന്നണി എപ്പോഴും പറഞ്ഞിരുന്നത് അവർക്ക് അർഹതപ്പെട്ട സ്ഥാനങ്ങൾ കേരളാ കോൺഗ്രസ്  എം നഷ്ടപ്പെടുത്തി യെന്നാണ്. എന്നാൽ  ചെയർപേഴ്‌സൺ സ്ഥാനവും വൈസ് ചെയർപേഴ്സൺ സ്ഥാനവും 3 പേരുള്ള കുടുംബകൂട്ടായ്മക്ക് കിട്ടിയിട്ട് പോലും നഷ്ടമാക്കിയതിന് കാരണക്കാർ ആരാണ് . 


എതിർക്കാൻ വളരെ എളുപ്പമാണന്നും ഭരിക്കാൻ ക്ഷമയും വീട്ടുവീഴ്ചയും പരിചയ സമ്പത്തും വേണമെന്ന ഒരു സന്ദേശവും ഇതിലുണ്ട്. ചെയർപേഴ്‌സൺ വിളിച്ച തുടർച്ചയായ 3 കൗൺസിലുകളിൽ 26 പേരിൽ 9 അംഗ ക്വോറം പോലും തികയ്ക്കാൻ സാധിക്കാത്തതിനാൽ പാലാ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി കൗൺസിൽ യോഗം പിരിച്ച് വിടേണ്ടിവന്ന സാഹചര്യത്തിൽ ഭരണത്തിൽ തുടരാതെ ചെയർപേഴ്സൺ സ്വയം രാജി വയ്ക്കുമെന്നാണ് ഞങ്ങൾ വിചാരിച്ചിരുന്നത്. നിയമസഭാ ഇലക്ഷൻ മുന്നിൽ കണ്ട്  എംപിയും ജോസഫ് ഗ്രൂപ്പും എം എൽ എ യും രാഷ്ടിയ വിരോധം വച്ചും ഏതെങ്കിലും തരത്തിൽ നിയമസഭ ഇലക്ഷന് ജയിക്കണമെന്ന വിചാരത്തിലും തട്ടി കൂട്ടിയ അവിശുദ്ധ കൂട്ടുകെട്ടാണ് ഈ ആറ് മാസത്തെ കുടുംബമുന്നണി ഭരണം. കാലങ്ങളായി സൂഷിച്ച പാലായുടെ പാരമ്പര്യവും യശസ്സും ആണ് ഇത് മൂലം നഷ്ടപ്പെട്ടത്. അവിശ്വാസം വൻപിച്ച ഭൂരിപക്ഷത്തിൽ പാസ്സായ സാഹചര്യത്തിലും ഭരണം പിടിക്കാൻ ഞങ്ങൾ അഗ്രഹിക്കുന്നില്ലന്നും പാലായുടെ പുരോഗതി മാത്രം ലക്ഷ്യം വച്ച്  വരുന്നവരെ മാത്രം പിന്തുണയ്ക്കുമെന്നും പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ പറഞ്ഞു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments