ദർശനത്തിന് വെർച്വൽ ക്യൂ : ദേവസ്വത്തെ അഭിനന്ദിച്ച് മന്ത്രി കെ.മുരളീധരൻ
ദേവസ്വം ബോർഡുകളുകളുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ കലവറയില്ലാത്ത പിന്തുണ നൽകി വരികയാണെന്ന് ദേവസ്വം മന്ത്രി .കെ മുരളീധരൻ പറഞ്ഞു.ഗുരുവായൂർ ദേവസ്വത്തിൻ്റെ നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തൻ്റെ പിതാവ് 40 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത് കൗസ്തുഭം റെസ്റ്റ് ഹൗസ് ഇപ്പോൾ നവീകരണം പൂർത്തിയാക്കി സമർപ്പിക്കാനായത് എൻ്റെ മഹാഭാഗ്യമായി കരുതുന്നു - മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
ഗുരുവായൂർ, കൊട്ടിയൂർ അടക്കമുള്ള ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി പിൽഗ്രിം തീർത്ഥാടന സർക്യൂട്ടിനെ പ്രോൽസാഹിപ്പിക്കുന്നതിന് ബജറ്റിൽ തന്നെ സർക്കാർ മുൻഗണന നൽകിയിട്ടുണ്ട്.
ഭക്തജനങ്ങൾക്ക് സുഗമമായ ദർശനം ഒരുക്കുന്നതിന് വെർച്വൽ ക്യൂ സമ്പ്രദായം തുടങ്ങിയ ഗുരുവായൂർ ദേവസ്വം തീരുമാനം മന്ത്രിസഭാംഗങ്ങളുടെ തന്നെ പ്രശംസയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരോട് നല്ല രീതിയിൽ പെരുമാറാൻ ദേവസ്വം ജീവനക്കാർക്ക് പരിശീലനം നൽകുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് .
ഗുരുവായൂർ ദേവസ്വത്തിൽ നിയമനം നടത്താനുള്ള അധികാരം രാഷ്ട്രപതി ഒപ്പുവെച്ച 1978 ലെ ദേവസ്വം നിയമ പ്രകാരം ദേവസ്വം മാനേജിങ്ങ് കമ്മിറ്റിക്കാണ്. ഇതു സംബന്ധിച്ച കേസിൽ സംസ്ഥാന സർക്കാർ ദേവസ്വം നിയമത്തിനൊപ്പമാണ്. ഇതാണ് സർക്കാർ നിലപാട് - ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.മന്ത്രിക്കുള്ള ദേവസ്വത്തിൻ്റെ ഉപഹാരം ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ചടങ്ങിൽ സമ്മാനിച്ചു.

70 12 23 03 34

.jpg)


0 Comments