സെൻസസിനു പോയ അദ്ധ്യാപകനെ നായ ഓടിച്ചു ..... വീണു പരിക്കേറ്റ അദ്ധ്യാപകൻ ചികിത്സയിൽ ..... സംഭവം പാലാ കണ്ണാടിയുറുമ്പിൽ


സെൻസസിനു പോയ അദ്ധ്യാപകനെ നായ ഓടിച്ചു ..... വീണു പരിക്കേറ്റ അദ്ധ്യാപകൻ ചികിത്സയിൽ ..... സംഭവം പാലാ കണ്ണാടിയുറുമ്പിൽ

സുനിൽ പാലാ

സംസ്ഥാനത്ത് പുതിയ സെൻസസ് നടപടികൾ പുരോഗമിക്കുന്നതിനിടെ സെൻസസ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ വിവിധ തരത്തിലുള്ള ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതികൾ ഉയരുന്നു. വീടുകൾ തോറും സന്ദർശിച്ച് വിവരശേഖരണം നടത്തേണ്ട സാഹചര്യത്തിൽ പലപ്പോഴും പ്രതികൂല സാഹചര്യങ്ങളാണ് ഇവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.


 പാലാ കണ്ണാടിയുറുമ്പ് മേഖലയിൽ സെൻസസ് ജോലിക്കെത്തിയ പാലാ സെന്റ് മേരീസ് സ്കൂളിലെ അധ്യാപകൻ ലിജോ ആനിത്തോട്ടത്തിനു അപകടത്തിൽ പരിക്കേറ്റു. കണ്ണാടിയുറുമ്പിലെ ഒരു വീട്ടിൽ വിവരശേഖരണത്തിനായി എത്തിയപ്പോൾ നായ ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അദ്ദേഹം ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്.


 അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയും, ഇത്തരത്തിൽ ജോലിക്കിടെ അപകടത്തിൽപ്പെടുന്ന ജീവനക്കാർക്ക് മതിയായ ചികിത്സാ സഹായവും ഇൻഷുറൻസ് പരിരക്ഷയും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്നും ആവശ്യം ശക്തമാകുകയാണ്.


സെൻസസ് ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരോട് പൊതുജനങ്ങളും സഹകരണം പുലർത്തണമെന്നും, വളർത്തുനായകളെ നിയന്ത്രണത്തിൽ വച്ച് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments