കർഷകർക്ക് ന്യായവിലയും ആവശ്യക്കാർക്ക് നാടൻ പച്ചക്കറികളും ലഭ്യമാക്കുന്ന സൺഡേ മാർക്കറ്റിന് പാലാ അരുണാപുരം സെൻ്റ് തോമസ് പള്ളിയിൽ തുടക്കമായി.



കർഷകർക്ക് ന്യായവിലയും ആവശ്യക്കാർക്ക് നാടൻ പച്ചക്കറികളും ലഭ്യമാക്കുന്ന സൺഡേ മാർക്കറ്റിന് പാലാ അരുണാപുരം സെൻ്റ് തോമസ് പള്ളിയിൽ തുടക്കമായി. 

ഞായറാഴ്ച രാവിലത്തെ കുർബാനയ്ക്കു ശേഷം പച്ചക്കറി ചന്ത സജീവമാകും. ഇടവകയിലെ അംഗങ്ങൾക്ക് വീടുകളിൽ കൃഷി ചെയ്ത് വിളയിച്ച കാർഷിക ഉൽപ്പന്നങ്ങൾ പള്ളി പ്രവർത്തിക്കുന്ന എസ് എച്ച് ജി അംഗങ്ങളെ അറിയിച്ചാൽ വീട്ടിൽ വാങ്ങുന്നതാണ്. ഇവ ന്യായവിലയിൽ ആവശ്യക്കാർക്ക് വാങ്ങാനുള്ള അവസരമാണ് പള്ളി അധികൃതരും വിവിധ സംഘടനാ ഭാരവാഹികളും ചേർന്ന് ഒരുക്കിയിരിക്കുന്നത്. 

കർഷകദളം പിതൃവേദി ഇൻഫാം എന്നിവരാണ് വില്പനയ്ക്ക് നേതൃത്വം നൽകുന്നത്. ആദ്യ ആഴ്ചയിൽ തന്നെ വിപണിയും കച്ചവടവും പൊടിപൊടിച്ചു. ഇഞ്ചി, മുളക്, കാന്താരി, മരച്ചീനി, നേന്ത്രക്കുല, മരച്ചീനി തുടങ്ങിയവ സൺഡേ മാർക്കറ്റിൽ എത്തി. തുടർന്നുള്ള ആഴ്ചകളിൽ പച്ചക്കറി ഉൾപ്പെടെ വിപുലമായ ചന്ത ഒരുക്കാനാണ് ഭാരവാഹികളുടെ നീക്കം. 

പള്ളിയിൽ എത്തുന്നവർക്ക് മാത്രമല്ല ജൈവ പച്ചക്കറികൾ ആവശ്യമുള്ള ആർക്കും രാവിലെ ഏഴു മണി മുതൽ പള്ളി അങ്കണത്തിൽ സജ്ജമാക്കിയ ചന്തയിൽ നിന്നും പണം കൊടുത്ത് നേരിട്ട് വാങ്ങാവുന്നതാണ്. 


സൺഡേ മാർക്കറ്റിന്റെ ഉദ്ഘാടനം വികാരി ഫാ. എബ്രാഹം കുപ്പപ്പുഴക്കൽ നിർവഹിച്ചു. കർഷകരിൽ നിന്നു നേരിട്ട് ഉത്പന്നങ്ങൾ വാങ്ങി വിൽക്കുകയും ആവശ്യമായ വിത്തുകളും തൈകളും കൊടുക്കുകയും കൂടാതെ പാലായുടെ സ്വന്തം ബ്രാൻ്റായ പാലനോവ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments