സഹകരണ മേഖല പിടിച് എടുക്കൽ പരിപാടി അവസാനിപ്പിക്കണം : പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ഡി. സി. സി. പ്രസിഡന്റ്‌


സഹകരണ മേഖല പിടിച് എടുക്കൽ പരിപാടി അവസാനിപ്പിക്കണം :  പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ 
ഡി. സി. സി. പ്രസിഡന്റ്‌ 

 സഹകരണ മേഖല മുഴുവൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ  കൊടി കീഴിൽ ആക്കുന്നതിന് സി. പി. എം  പാർട്ടി കഴിഞ്ഞ 10. വർഷം കാട്ടിയ വഞ്ചനയാണ് ഇന്ന് സഹകരണ മേഖല അനുഭവിക്കുന്നത് എന്ന്  ഡി. സി. സി. പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.  


ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബാങ്ക്കളിൽ ഒന്നായിരുന്ന തിരുവല്ല ഈസ്റ്റ് കോ - ഓപ്പറെറ്റീവ് ബാങ്ക് ഭരണം പിടിക്കാൻ അന്നത്തെ ജില്ലാ സഹകരണ സംഘo   ജോയിന്റ് രജിസ്റ്റാർ കൊല്ലം ജില്ലയിൽ നിന്നും ആളിനെ ഇറക്കി കള്ളവോട്ട് ചെയ്യിചാണ്  ഭരണം പിടിച്ചത്. ഇത്  പോലെ തന്നെയാണ് ജില്ലയിലെ പല സഹകരണ ബാങ്ക്കളും   ഭരണം പിടിച്ചത് എന്ന് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. 

            സഹകരണ മേഖലയിൽ നിന്നും യഥാർത്ഥ സഹകാരികൾ ഇന്ന് മാറി നിൽക്കുകയാണ്.  സഹകരണ മേഖല കുറ്റമറ്റ  രീതിയിൽ പ്രവർത്തനം നടത്തുവാനാണ്  യു. ഡി. എഫ്. ആഗ്രഹിക്കുന്നത്.  സഹകരണ മേഖലയോടെ സഹകരികൾക്കുള്ള വിശ്വാസം വീണ്ടുടുക്കണം.   എങ്കിൽ മാത്രമേ നല്ല നിലയിൽ ഈ മേഖല മുന്നോട്ട് പോകാൻ കഴിയു. 


കേരള പ്രൈമറി കോ - ഓപ്പറേറ്റീവ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ നേതൃത്വ  സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ.
ജില്ലാ പ്രസിഡന്റ്‌ റെജി വി. ജെ. യുടെ അദ്ധ്യഷതയിൽ സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ്‌ ചാൾസ് ആന്റണി , ജോഷ്വാ മാത്യു ,


 തോമസ് മാത്യു, കെ. കെ. മാത്യു,  കെ. ഈ. തോമസ് , സാം മാത്യു , ജിജി  സ്‌കറിയ , സുരേഷ്  പാണിൽ , രാജു വർഗീസ് , തോമസ്. ജി , സജി മാത്യു , ഹരി കുമാർ, കുഞ്ഞ്മോൻ. വി. കെ , തോമസ് എം. ഒ , എ. കുഞ്ഞ്മോൾ എന്നിവർ  പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments