ചെത്തിമറ്റം തൃക്കയിൽ ആറാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയ രോഹിണി നിവാസിലെ കെ ഗോപിയുടെ ഭാര്യയുടെ മൂന്നര പവൻ മാലയും അരപ്പവൻ ലോക്കറ്റും ആറ്റിൽ നഷ്ടപ്പെട്ടത് ടീം എമർജൻസി പ്രവർത്തകർ വീണ്ടെടുത്തു


പാലാ ചെത്തിമറ്റം തൃക്കയിൽ ആറാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയ രോഹിണി നിവാസിലെ കെ ഗോപിയുടെ ഭാര്യയുടെ മൂന്നര പവൻ മാലയും അരപ്പവൻ ലോക്കറ്റും ആറ്റിൽ നഷ്ടപ്പെട്ടു. ഉടൻ തന്നെ വീട്ടുകാർ വാർഡ് കൗൺസിലറായ ടോണി  തൈപ്പറമ്പിലിനോട് മാലയും ലോക്കറ്റും നഷ്ടപ്പെട്ടത് അറിയിച്ചു.. 


ടോണി തൈപ്പറമ്പൻ ടീം എമർജൻസിയിലെ ക്യാപ്റ്റൻ അഷറഫിനെയും പൊതു പ്രവർത്തകനായ മനോജ്‌ പാലാക്കാരനെയും ബന്ധപ്പെടുകയും അതിൽപ്രകാരം ടീം എമർജൻസിയുടെ അംഗങ്ങൾ മൂന്നാൾ  താഴ്ചയുള്ള  തൃക്കയിൽ ആറാട്ട് കടവിൽ തിരച്ചിൽ നടത്തി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് മാലയും ലോക്കറ്റും വീണ്ടെടുക്കുകയും ചെയ്തു ഏകദേശം നാലു ലക്ഷം  വില വരുന്നതാണ് ഈ ലോക്കറ്റും മാലയും. 


 ഇത്തരം കാര്യങ്ങളിൽ പെട്ടെന്ന് ഇടപെട്ട വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പനെയും ടീം എമർജൻസി പ്രവർത്തകരെയും, മനോജ്‌ പാലാക്കാരനെയും നാട്ടുകാർ പ്രത്യേകം അഭിനന്ദിച്ചു
. ടീം എമർജൻസിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പൻ അറിയിച്ചു





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments