കോട്ടയം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഭരണങ്ങാനം ഓശാന മൗണ്ടിൽ ഏകദിന ശില്പശാല നടന്നു.


കോട്ടയം ജില്ലാ  ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഭരണങ്ങാനം ഓശാന മൗണ്ടിൽ ഏകദിന ശില്പശാല നടന്നു.

 ജില്ലയിലെ സംസ്ഥാന കൗൺസിൽ അംഗങ്ങൾ , ജില്ലാ കൗൺസിൽ, താലൂക്ക് ഭാരവാഹികൾ പഞ്ചായത്ത് മേഖലാസമിതി അംഗങ്ങൾ, എന്നിവർക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. 


സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ വി.കെ.മധു ഉദ്ഘാടനം ചെയ്തു. 2026-27 വർഷത്തെ പദ്ധതി പദ്ധതിയേതര പ്രവർത്തനങ്ങളുടെ വിശദീകരണവും ചർച്ചയും നടന്നു. 


സംഘടന ലൈബ്രറി സെസ് എന്നിവ സംബന്ധിച്ച വിശദമായ അവതരണം ഉദ്ഘാടന ക്ലാസിൽ ശ്രീ വി.കെ. മധു നടത്തി. വിവിധ വിഷയങ്ങളിൽ ജി. കൃഷ്ണകുമാർ , പി.ആർ. പ്രസാദ് , ചിഞ്ചു പ്രകാശ് ,പി. എസ് .അനിൽകുമാർ , എന്നിവർ ക്ലാസുകൾ നയിച്ചു .


സംസ്ഥാന കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് പി.കെ ഹരികുമാർ ആമുഖ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ബാബു.കെ.ജോർജ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ബി.ഹരികൃഷ്ണൻ സ്വാഗതവും ,കെ.ആർ ബീനാകുമാരി നന്ദിയും പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments