കാഞ്ഞിരപ്പള്ളി– മണിമല– കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ നിർമാണം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. നിർമാണം വേഗത്തിലാക്കണമെന്നാ വശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിറക്കടവിൽ സമരം സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ടാറിങ്ങും കലുങ്കുകളും പൊളിച്ചശേഷം നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതിനാൽ റോഡ് സഞ്ചാരയോഗ്യമല്ലാതായെന്നാണ് സമരക്കാരുടെ ആരോപണം.
മണ്ണനാനിയിലെ പാലം പൊളിച്ചതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. ഇതോടെ വാളക്കയം, കാരക്കാമറ്റം മേഖലകളിലെ ജനങ്ങൾ കടുത്ത യാത്രാദുരിതമാണ് നേരിടുന്നത്. സർവീസ് നടത്തിയിരുന്ന ബസുകളും ഇതുവഴിയുള്ള ഓട്ടം നിർത്തിവെച്ചിരിക്കുകയാണ്.
85.81 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിൽ കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനി വരെയുള്ള 6.862 കിലോമീറ്റർ റോഡും മണിമല മുതൽ കുളത്തൂർമൂഴി വരെയുള്ള 11.5 കിലോമീറ്റർ ഭാഗവും ഉൾപ്പെടെ ആകെ 18.362 കിലോമീറ്റർ റോഡാണ് നവീകരിക്കേണ്ടത്. അതേസമയം, മണ്ണാറക്കയം ഭാഗത്ത് വഴിയോരങ്ങളിൽ താമസിക്കുന്ന ചിലർ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെ ടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കരാറുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
70 12 23 03 34

.jpg)


0 Comments