ഗണ്‍മാന്മാർ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസ്..... എഡിജിപി എം ആർ അജിത് കുമാർ ഇന്ന് ഡിജിപിക്ക് വിശദീകരണം നല്‍കും.


എഡിജിപി എം ആർ അജിത് കുമാർ ഇന്ന് ഡിജിപിക്ക് വിശദീകരണം നല്‍കും. 

ആലപ്പുഴയില്‍ മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാർ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസ് അട്ടിമറിച്ചതില്‍ തനിക്ക് എതിരായ കണ്ടെത്തലുകളില്‍ എഡിജിപി എം ആർ അജിത് കുമാർ ഇന്ന് ഡിജിപിക്ക് വിശദീകരണം നല്‍കും.


ഇന്ന് വൈകുന്നേരത്തിനുള്ളില്‍ വിശദീകരണം നല്‍കുമെന്നാണ് എം ആർ അജിത് കുമാർ അറിയിച്ചത്. അജിത് കുമാറിന്റെ മറുപടി ലഭിച്ചാല്‍ സ്വന്തം ശുപാർശ കൂടി ഉള്‍പ്പെടുത്തി ഡിജിപി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അജിത്കുമാറിന്‍റെ സ്ഥാന കയറ്റത്തിനുള്ള സ്ക്രീനിങ് കമ്മറ്റിക്ക് മുൻപ് സർക്കാരിന് ഡിജിപി റിപ്പോർട്ട് നല്‍കുമോ എന്നതിലാണ് ആകാംക്ഷ.


ഏതാനും ദിവസം മുൻപാണ് എസ്‌ഐടിയുടെ തുടരന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചത്. എസ്‌ഐടി റിപ്പോർട്ടിലെ ചില ഭാഗങ്ങളില്‍ കുറച്ചുകൂടി വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി റിപ്പോർട്ട് മടക്കി. തുടർന്ന് അജിത് കുമാറിന്‍റെ പേരെടുത്ത് പറഞ്ഞുകൊണ്ട്, ചില രേഖകള്‍ തിരുത്താൻ അജിത് കുമാർ നിർദേശം നല്‍കിയതിന്‍റെ സ്ക്രീൻഷോട്ട് സഹിതം എസ്‌ഐടി വീണ്ടും റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നാണ് അജിത് കുമാറിന്‍റെ വിശദീകരണം ഡിജിപി തേടിയത്. താൻ യാത്രയിലാണ് തലസ്ഥാനത്തില്ല 21ന് മറുപടി നല്‍കാം എന്നാണ് അജിത് കുമാർ അറിയിച്ചത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments