അമിതവേഗതയിലെത്തിയ കാർ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു




  പറവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരിച്ചു. അയ്യമ്പിള്ളി സ്വദേശി ധീരജ് (22) ആണ് മരണപ്പെട്ടത്. കൊച്ചിൻ ഷിപ്പ്‌യാർഡിലെ ജീവനക്കാരനായിരുന്നു ധീരജ്.  


 പറവൂരിലെ പ്രഭുസ് തിയറ്ററിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. പറവൂരിൽ നിന്ന് ചെറായി ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു ധീരജ്. ഈ സമയം എതിർദിശയിൽ നിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് അമിതവേഗതയി ലെത്തിയ കാർ ധീരജിന്റെ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

 

 ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ധീരജിനെ ഉടൻ തന്നെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെ ങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയാ യിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments