പാലാ സെന്റ് തോമസ് കോളേജിൽ സ്പോർട്സ് മാനേജ്‌മന്റ് അസോസിയേഷൻ ഉദ്‌ഘാടനവും സ്ഥാനാരോഹണവും ശില്പശാലയും നടത്തി .
ഐ.പി.എൽ ഫ്രാഞ്ചൈസികളുടെയും, ഖേലോ ഇന്ത്യ പ്രൊജെക്റ്റിന്റെയും സ്പോർട്സ് കൺസൾട്ടന്റായ അശ്വതി രാജേന്ദ്രൻ അസോസിയേഷൻ ഉദ്‌ഘാടനം ചെയ്തു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ:ടോജി തോമസ് അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ റവ: ഡോ: സാൽവിൻ കപ്പിലിപറമ്പിൽ ആശംസകൾ നേർന്നു.
കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിലുള്ള അസോസിയേഷന്റെ വിവിധ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ സർവോന്മുഖമായ ഉന്നമനത്തിനും വിവിധ കായിക പരിപാടികളുടെ നിർവ്വഹണത്തിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യമെന്ന് കായിക വകുപ്പ് മേധാവി ഡോ: ആശിഷ് ജോസഫ് പറഞ്ഞു.
70 12 23 03 34
.jpeg)

.jpg)


0 Comments