വി. അൽഫോൻസാമ്മ ഈ കാലഘട്ടത്തിൽ ഓർമിക്കേണ്ട വിശുദ്ധ: സീറോ മലങ്കര മൂവാറ്റുപുഴ രൂപതാ അധ്യക്ഷൻ യൂഹാന്നോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത



യൂഹാന്നോൻ മാർ  തെയഡോഷ്യസ് മെത്രാപ്പോലീത്തയുടെ സന്ദേശം... ഈ കാലഘട്ടത്തിൽ ഓർമിക്കേണ്ട വിശുദ്ധ

   80 വർഷങ്ങൾക്കു മുൻപ് ലോകത്തിൻറെ മുൻപിൽ ഒരു പ്രശസ്തിയും സ്വന്തമാക്കാതെ ഈ ഭൂമിയിൽ ജീവിച്ച,  കടന്നുപോയ ഒരു സമർപ്പിതയെ -  ഒരു സന്യാസിനിയെ  ഇന്ന് ദൈവം പ്രശസ്ത യാക്കിയിരിക്കുന്നു. നിർമ്മിത ബുദ്ധിയുടെയും സോഷ്യൽ മീഡിയയുടെയും ഉപഭോഗ സംസ്കാരത്തിന്റെയും ഈ കാലഘട്ടത്തിൽ വലിയ ആവേശവും പ്രത്യാശയും ആന്തരിക സമാധാനവും നൽകുവാൻ വി. അൽഫോൻസാമ്മയ്ക്ക് കഴിയുന്നു എന്ന് സീറോ മലങ്കര മൂവാറ്റുപുഴ രൂപതാ അധ്യക്ഷൻ യോഹന്നാൻ മാർ  തെയഡോഷ്യസ് ദിവ്യബലി മദ്ധ്യേ നൽ കിയ സന്ദേശത്തിൽ പറഞ്ഞു.

         സുഖലോലുപതയും, ആഡംബര ജീവിതവും, പെട്ടെന്നുള്ള രോഗമുക്തിയും ആഗ്രഹിക്കുന്ന, തേടുന്ന ആധുനിക യുഗത്തിൽ കർത്താവേ എനിക്ക് നീ വീണ്ടും സഹനം നൽകുക എന്നു പറഞ്ഞ് സഹനങ്ങളെ കൃപകളാക്കി, പ്രാർത്ഥനകളാക്കി, പുണ്യങ്ങൾ ആക്കി മാറ്റിയ പുണ്യവതി സഹനത്തിലൂടെ വിശുദ്ധിയിൽ എത്താം എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. കുടുംബത്തിൽ, പഠനത്തിൽ, കായിക മേഖലകളിൽ മറ്റ് എല്ലായിടത്തും മത്സരങ്ങൾ നടക്കുമ്പോൾ മൂല്യങ്ങൾക്ക് ശോഷണം സംഭവിക്കുകയും വിശ്വാസം മറക്കുകയും തിരുവചനം വായിക്കാൻ സമയമില്ലാതെ പോകുകയും ചെയ്യുമ്പോൾ താഴ്മയുടെ, എളിമയുടെ മുഖം നമുക്ക് കാണിച്ചുതന്ന പുണ്യവതിയാണ് ഇന്ന് നമ്മെ വെല്ലുവിളിക്കുന്നത് എന്ന് പിതാവ് അടിവരയിട്ട് പറഞ്ഞു.

       രാസ ലഹരിയുടെ ഉപയോഗവും, കുടുംബപകയും, വിവിധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധവും വിദ്വേഷത്തിന്റെ അലയടികൾ ലോകത്തിൽ ഉയർത്തുമ്പോൾ; പിതാവേ ഇവർ ചെയ്യുന്നത് എന്ത് എന്ന് അറിയില്ല ഇവരോട് ക്ഷമിക്കണമേ എന്ന് പ്രാർത്ഥിച്ച ഈശോയുടെ ക്ഷമ പരിശീലിക്കാൻ വിശുദ്ധ അൽഫോൻസാമ്മ നമ്മെ കടപ്പെടുത്തുന്നു എന്ന് പിതാവ് അനുസ്മരിച്ചു. 
  പുസ്തകങ്ങൾക്കപ്പുറമുള്ള ദൈവത്തെയും പുസ്തകത്തിൻറെ ഉള്ളിലുള്ള പ്രത്യാശയെയും കുട്ടികൾക്ക് പകർന്ന നൽകിയ നലം തികഞ്ഞ ഒരു അധ്യാപികയായുംവിശുദ്ധ അൽഫോൻസാമ്മ നമുക്ക് മാതൃകയാണ് എന്ന് വ്യക്തമാക്കിയ പിതാവ് കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി പ്രത്യേകം മാദ്ധ്യസ്‌ഥംപ്രാർത്ഥിക്കുന്നവളാണ് വി. അൽഫോൻസ എന്ന് അഭിപ്രായപ്പെട്ടു.. രക്ഷാകരമായ സഹനങ്ങളാണ് എല്ലാവർക്കും ഉള്ളത്. മനുഷ്യത്വത്തെ തകർക്കുന്ന ഒന്നിനും അടിമകളാകാതെ ദൈവത്തോട് ചേർന്ന് നിൽക്കാൻ കാലഘട്ടത്തിന്റെ വിശുദ്ധ നമ്മെ ഓർമിപ്പിക്കുന്നു എന്ന് പിതാവ് വ്യക്തമാക്കി.


തിരുനാളിന്റെ രണ്ടാം ദിവസമായ ഇന്ന് വിശുദ്ധ കുർബാനകൾ അർപ്പിച്ച് സന്ദേശം നൽകിയത്  ഷംഷാബാദ് രൂപതാ സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, റവ. ഫാ. മാത്യു അറയ്ക്കപറമ്പിൽ റവ. ഡോ ജോർജ്ജ് ചേപ്പില CST, റവ. ഫാ. ബിബിൻ പടന്നമാക്കൽ OSST, ഫാ. ജോർജ്ജ് മടിക്കാങ്കൽ CRM, ഫാ. ജോസഫ് മുണ്ടയ്ക്കൽ, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഫാ. മാത്യു വാഴയ്ക്കാപ്പാറ എന്നിവരായിരുന്നു.
       വൈകുന്നേരം 6. 15ന് ആഘോഷമായ ജപമാല തിരിപ്രദക്ഷിണം നയിച്ചത്  ഫാ ജോസഫ് വെട്ടുകല്ലും പുറത്ത്

 ബാലദിനം

തിരുനാളിന്റെ രണ്ടാം ദിനമായ ഇന്ന് അൽഫോൻസിയൻ ബാലദിനമായി ആചരിച്ചു. കുട്ടികൾക്കും അധ്യാപകർക്കും വേണ്ടിയുള്ള പ്രത്യേക  ആശിർവ്വാദ പ്രാർത്ഥന നടത്തി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments