ഏത് ഭാഷയിലാണെങ്കിലും അമ്മ പാടിയ പാട്ടുകളൊക്കെ എല്ലാ പാട്ടുകളും നമുക്കൊരു പാഠപുസ്തകമാണ്. ആ ശബ്ദത്തിനെ മറികടക്കാൻ ഇന്ത്യയിൽ വേറൊരു ശബ്ദം വന്നിട്ടില്ല. ആ ശബ്ദം മാത്രമല്ല, അതിന്റെ മോഡുലേഷൻ അതിന്റെ വികാരം അതിന്റെ അക്ഷരസ്ഫുടത ബാക്കി എന്ത് നോക്കി കഴിഞ്ഞാലും ആ അമ്മയുടെ വിനയം. അമ്മയുടെ കൂടെ രണ്ട് മൂന്ന് പടങ്ങളിൽ പാടാനുള്ള ഭാഗ്യം എനിക്ക് കിട്ടി.
ഒരിക്കലും അമ്മ നമ്മളെ വിട്ടു പോകില്ല. അങ്ങനെ ഞാൻ വിശ്വസിക്കുന്നില്ല. ഒരു സംഗീതജ്ഞൻ എന്ന നിലയിൽ എന്റെ ശ്വാസം പോകുന്നതുവരെ അമ്മ എന്റെ നെഞ്ചിലുണ്ട്. വേറൊന്നുമല്ല, അമ്മ പാടിയിരിക്കുന്ന പാട്ടുകൾ... ആ പാട്ടുകൾ ഒരാൾക്കും ഒരിക്കലും റിപ്പീറ്റ് ചെയ്യാൻ പറ്റില്ല. അതിൽ സംശയമില്ല. കാരണം നമുക്കതിനെ ഫോളോ ചെയ്യാം. അമ്മ എങ്ങനെയാണ് പാടിയിരിക്കുന്നത് എന്ന് കേട്ട് പഠിക്കാം.
പുതിയ തലമുറയ്ക്ക് കേട്ട് പഠിക്കാനുള്ള ഒരു പാഠപുസ്തകമാണ് അമ്മയുടെ ആലാപനം. ഓരോ വരിയിലും അമ്മ കൊടുത്തിരിക്കുന്ന വികാരം എന്താണ്, അക്ഷരങ്ങൾക്ക് അനുസരിച്ച്. അവർ ആന്ധ്രയിൽ നിന്ന് വരുന്നതാണ്. എന്നിട്ട് പോലും മലയാളം അത്ര അക്ഷരസ്ഫുടതയോടെ പാടിയിരിക്കുന്നു. എന്ത് പറയാനാണ് പോയി. എല്ലാവരും പോകും ഒരു ദിവസം.
പെട്ടെന്ന് ഇത് കേട്ടപ്പോൾ എന്ത് പറയണമെന്ന് എനിക്കറിയില്ല. അത്രയ്ക്ക് ഞാൻ തകർന്നു പോയി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. വീണ്ടും ഞാൻ വയലാർ സാർ എഴുതിയ ആ വരി ഞാനോർത്ത് പോവുകയാണ്. ഈ മനോഹര തീരത്ത് തരുമോ അമ്മയ്ക്ക് ഇനിയൊരു ജന്മം കൂടി. ഈ മനോഹര തീരത്ത് തരുമോ അമ്മയ്ക്ക് ഇനിയൊരു ജന്മം കൂടി ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു".- എം ജി ശ്രീകുമാർ പറഞ്ഞു.

.jpg)


0 Comments