എറണാകുളം മഹാരാജാസ് കോളജിലെ ഹോസ്റ്റലില്‍ നിന്നും കട്ടിൽ മോഷ്ടിക്കാൻ ശ്രമം. പൂർവ്വ വിദ്യാർത്ഥിയെ പിടികൂടിയത് കോളേജിലെ ഹോസ്റ്റിൽ വാർഡൻ
കോളേജിലെ പൂർവവിദ്യാർഥിയായ ആന്‍സ്റ്റ നെയാണ് സംഭവത്തിൽ പിടി കൂടിയത്.
ഇന്ന് പുലർച്ചെയാണ് എട്ട് കട്ടിലുകൾ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്.
ആപ്പ് വഴി ബുക്ക് ചെയ്ത ഓട്ടോറിക്ഷയിലാണ് ഇയാള്‍ കട്ടില്‍ മോഷ്ടിക്കാന്‍ എത്തിയത്.
മൂന്ന് കട്ടിലുകൾ പൂർണ്ണമായ രൂപത്തിലും മറ്റ് കട്ടിലിന്റെ ഭാഗങ്ങളായി അഴിച്ചെടുത്തുമാണ് കടത്താന്‍ ശ്രമിച്ചത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോസ്റ്റല്‍ വാര്‍ഡന്‍ ഇയാളെ തടഞ്ഞ് നിറുത്തി ചോദ്യം ചെയ്തു.
കട്ടിലിലെ മൂട്ട ശല്യം ഒഴിവാക്കാന്‍ കെമിക്കല്‍ അടിക്കാന്‍ കൊണ്ടുപോവുന്നതാണ് എന്നായിരുന്നു പൂർവവിദ്യാർഥിയുടെ മറുപടി.
എന്നാല്‍, ഇതിന് ആരാണ് ഉത്തരവാദിത്വപ്പെടുത്തിയത് എന്ന ചോദ്യത്തിന് ഇയാള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല.
തുടര്‍ന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചത്.
പെട്ടി ഓട്ടോയില്‍ കട്ടിലുകള്‍ അങ്കമാലിയിലേക്ക് കൊണ്ടുപോകാനായിരുന്നു പ്രതിയുടെ പദ്ധതി.
മോഷണത്തിന് പിന്നില്‍ ആന്‍സ്റ്റന്‍ മാത്രമാണോയെന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയുടെ ചികിത്സക്ക് പണം വേണമെന്നതിനാലാണ് ഈ പ്രവൃത്തി നടത്തിയതെന്നാണ് ആന്‍സ്റ്റണിൻ്റെ വിശദീകരണം.
70 12 23 03 34

.jpg)


0 Comments