റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം കൊക്കയാർ വെംബ്ലിയിൽ
റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി വയോധിക മരിച്ചു. കട്ടപ്പന, പാറക്കടവ്, പേഴത്തിനാൽ പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ (81) ആണ് മരിച്ചത്... ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
മകൾക്കൊപ്പം വെംബ്ലിയിലെ വീട്ടിൽ താമസിച്ചു വരികയായിരുന്ന തങ്കമ്മ, റംബുട്ടാൻ പഴം കഴിക്കുന്നതിനിടയിൽ അത് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ പരിസരവാസികളും ബന്ധുക്കളും ചേർന്ന് മുപ്പത്തിയഞ്ചാം മൈൽ എം.എം.ടി. ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
70 12 23 03 34
.jpg)


0 Comments