പാലാ നഗരസഭയിൽ അവിശ്വാസത്തിന് മുൻപുള്ള ട്രയൽ റൺ വിജയിച്ചു: പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ




പാലാ നഗരസഭയിൽ അവിശ്വാസത്തിന് മുൻപുള്ള ട്രയൽ റൺ വിജയിച്ചു: പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭയിൽ  21-ാം തീയതി അവിശ്വാസം പ്രമേയം ചർച്ചയ്ക്ക് എടുക്കുന്നതിന് മുൻപ് ട്രയൽ നടത്തുന്നതിനുള്ള അവസരം ചെയർപേഴ്സൺ തന്നെ പ്രതിപക്ഷത്തിന് നൽകിയെന്നും അത്   വിജയിച്ചെന്നും പ്രതിപക്ഷം. പ്രതിപക്ഷം ചോദിച്ച ആറ് ചോദ്യങ്ങൾക്ക് ഒരു കൗൺസിൽ കൂടി മറുപടി പറയുന്നതിന് പകരം ഓരോ അജണ്ടകൾ വച്ച് തുടർച്ചയായി 4 ദിവസം  കൗൺസിൽ വിളിച്ച് ഞങ്ങളെ മനപൂർവ്വം അവഹേളിക്കുന്നതിനായി കൗൺസിലിൻ്റെ അന്തസ്സും ഗൗരവും നഷ്ടപ്പെടുത്തിയതിനാലാണ് ഞങ്ങൾ ഒരു കൗൺസിലിൽ പങ്കെടുത്ത് തുടർന്ന് വന്ന 3 കൗൺസിലുകളിലും വിട്ടു നിന്നത്. 26 അംഗ കൗൺസിലിൽ പ്രതിപക്ഷത്തെ 12 പേർ വിട്ടു നിന്നാലും ഭരണപക്ഷത്തെ ബാക്കി 14 പേർ ഉള്ളതിനാൽ കൗൺസിൽ കൂടുന്നതിനോ തീരുമാനങ്ങൾ എടുക്കുന്നതിനോ യാതൊരു വിധ തടസ്സവും ഇല്ലായിരുന്നു. 



കൗൺസിൽ കുടുന്നതിനുള്ള ക്വോറം 9 പേർ ഉണ്ടെങ്കിൽ യോഗം കൂടാം.എന്നാൽ തുടർച്ചയായി 3 ദിവസങ്ങളിലും 8 ൽ താഴെ പേർ മാത്രം ഹാജരായതിനാൽ തുടർച്ചയായി  3 ദിവസവും നഗരസഭയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കൗൺസിൽ കൂടാൻ സാധിക്കാതെ യോഗം പിരിച്ചുവിടുകയുണ്ടായി.നഗരസഭ ഭരണം സെക്രട്ടറി നയിക്കുന്ന അഡ്മിനിസ്ട്രേറ്റർ ഭരണം പോലെയായി. അവിശ്വാസം പാസാകണമെങ്കിൽ 14 പേർ മാത്രം മതി.എന്നാൽ അവിശ്വാസത്തിന് മുൻപ് തന്നെ 18 പേർ   തുടർച്ചയായി കൗൺസിൽ ഹാജരാകാതിരുന്നത് അവിശ്വാസത്തിൻ്റെ റിഹേഴ്സലായിട്ടാണ് പ്രതിപക്ഷം  കാണുന്നതെന്നും ബിജു പാലുപ്പടവൻ പറഞ്ഞു. ഭരണപക്ഷത്തെ 7 പേരും അവരുടെ പാർട്ടിയും ഒറ്റക്കെട്ടായി ചെയർ പേഴ്സണ് എതിരെ പ്രമേയം അവതരിപ്പിച്ചതുകൊണ്ട്  നഗരസഭ ഭരണസ്തംഭനം ഒഴിവാക്കാനാണ് പ്രതിപക്ഷത്തിൻ്റെ ധാർമിക ഉത്തരവാദിത്വം എന്ന നിലയിൽ ഞങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. 


ഇത് ദിയ ബിനു എന്ന ചെറുപ്പക്കാരിയോട് ഉള്ള വ്യക്തിപരമായ വിരോധമല്ല, ചെയർപേഴ്സൺ എന്ന നിലയിലുള്ള പ്രവർത്തനങ്ങളോട് ഉള്ള എതിർപ്പാണ് ഞങ്ങൾ അവിശ്വാസ പ്രമേയത്തിലൂടെ അവതരിപ്പിക്കുന്നത്. വ്യക്തിപരമായ വിരോധങ്ങൾ മാറ്റി വച്ച് പൊതുജന മദ്ധ്യത്തിൽ നഗരസഭയിൽ തമ്മിൽ തല്ല് എന്നുള്ള ദുഷ്പേര് മാറ്റി  ആശയപരമായ അഭിപ്രായങ്ങൾ  പ്രകടിപ്പിച്ച് നഗരസഭയുടെ ഉന്നമനത്തിനായി പ്രവർത്തിക്കണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം.  


വിയോജിപ്പുള്ള പല കാര്യങ്ങളിലും  എതിർക്കാതെ ചെറുപ്പക്കാരിയായ ചെയർപേഴ്സൺ എന്ന നിലയിൽ പ്രതിപക്ഷം വീട്ടുവീഴ്ച ചെയ്ത് മുന്നോട്ട് പോകുകയായിരുന്നു. ഞങ്ങൾക്ക് പാർട്ടിയും നേതാക്കന്മാരും തന്ന നിർദ്ദേശവും അതായിരുന്നു. എന്നാൽ ഭരണപക്ഷത്തെ 7 പേർ കഴിഞ്ഞ  6 മാസമായി സ്വയം അനുഭവങ്ങളിലൂടെ തിരിച്ചറിഞതിനാലും അവരുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടതിനാലും ചെയർപേഴ്സണിൽ വിശ്വാസം ഇല്ലായെന്ന് ആദ്യം പരസ്യ പ്രമേയം പാസ്സാക്കിയതുകൊണ്ടാണ് അവിശ്വാസം ഉറപ്പായും പാസാകുമെന്ന് ഞങ്ങൾ ഉറപ്പിച്ച് പറയുന്നതെന്നും ബിജു പാലുപ്പടവൻ പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments