ഇന്ത്യക്കാര്‍ക്കിടയില്‍ ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി പ്രമുഖ ഡയബറ്റോളജിസ്റ്റ് ഡോ. ജി. ഹരീഷ് കുമാര്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് കോവളത്ത് നടത്തിയ വാര്‍ഷിക ഗ്ലോബല്‍ ഡയബറ്റീസ് കണ്‍വന്‍ഷനിലും ഇതുസംബന്ധിച്ച് വിശദീകരണങ്ങളുണ്ടായതായി അദ്ദേഹം പറഞ്ഞു.
അമിതവണ്ണം ഇല്ലാത്തവരായിരുന്നാലും ഇന്ത്യക്കാര്‍ക്ക് ബീറ്റാ സെല്ലുകളുടെ പ്രവര്‍ത്തന ക്ഷമത നേരത്തെ കുറയുക, ഉദരഭാഗത്ത് കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുക തുടങ്ങിയവ കണ്ടുവരുന്നു. ഇന്ത്യയില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണ രീതിയാണ് ഭക്ഷണശേഷം രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരാന്‍ പ്രധാന കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നിലവില്‍ ആഴ്ചയിലൊന്ന് മാത്രം ഉപയോഗിക്കേണ്ട ഇന്‍സുലിന്‍ കേരളത്തില്‍ ലഭ്യമായി കഴിഞ്ഞു. മുമ്പ് 365 ദിവസവും കുത്തിവയ്പ്പ് എടുക്കേണ്ടിയിരുന്ന രീതി മാറി 52 കുത്തിവയ്പ്പ് മാത്രം മതി എന്നതാണ് ഇതിന്റെ മേന്‍മ. ഒരു എം.എല്‍. സിറിഞ്ചിന് 2600 ല്‍ പരം രൂപയും 3 എം.എല്‍. സിറിഞ്ച് ഇന്‍സുലിന് 7800 ഓളം രൂപയുമാണ് ചെലവാകുന്നത്. ഐക്കോഡെക് ഇന്‍സുലിനാണിത്.
ഇന്ന് മുതല്‍ ചെന്നെയില്‍ ആരംഭിക്കുന്ന അന്തര്‍ദേശീയ സെമിനാറില്‍ പ്രത്യേക ക്ഷണിതാവായി താന്‍ പങ്കെടുക്കുന്നുണ്ടെന്നും ഡോ. ജി. ഹരീഷ് കുമാര്‍ പറഞ്ഞു.



0 Comments