കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഉഴവൂർ വിജയൻ അനുസ്മരണം സംഘടിപ്പിച്ചു.

 

 കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാനായിരുന്ന ഉഴവൂർ വിജയൻ്റെ  ചരമവാർഷിക ദിനത്തിൽ കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഉഴവൂർ വിജയൻ അനുസ്മരണം സംഘടിപ്പിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. 

ഹാസ്യാത്മകമായി രാഷ്ട്രീയം കൈകാര്യം ചെയ്ത് ജനപ്രിയ നായ ഉഴവൂർ വിജയൻ്റെ അകാലത്തിലുള്ള  വിയോഗം കേരള രാഷ്ട്രീയത്തിനു തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. 


അഡ്വ സന്തോഷ് മണർകാട്, സാബു എബ്രാഹം, വിദ്യാധരൻ വി ടി, ബിനു പെരുമന, അനൂപ് കട്ടിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു ഉഴവൂർ വിജയൻ്റെ ഹാസ്യാത്മകമായ രാഷ്ട്രീയ പ്രസംഗങ്ങളുടെ വീഡിയോ പ്രദർശനവും നടത്തി. ഉഴവൂർ വിജയൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments