മാസിക ആരോഗ്യം സ്ത്രീകളിൽ സെമിനാർ സംഘടിപ്പിച്ചു .
എലിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും ആഭിമുഖ്യത്തിൽ സ്ത്രീകളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കോട്ടയം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ സഹായത്തോടെ" വെൽനസ് പ്രോഗ്രാം" സംഘടിപ്പിച്ചു.
സിഡിഎസ് ചെയർപേഴ്സൺ ഷഹന പി എസ് ന്റെ അധ്യക്ഷതയിൽ നടത്തിയ പരിപാടി എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആൻസി ജയിംസ് വാർഡ് മെമ്പർമാരായ ജാൻസി മെമ്പർ പഞ്ചായത്ത് അസി. സെക്രട്ടറി പ്രിൻസി പി പി , സി ഡി എസ് മെമ്പർ ജാൻസി, കമ്മ്യൂണിറ്റി കൗൺസിലർ ലീന കെ.ബി. എന്നിവർ സംസാരിച്ചു.
സ്നേഹിത കൗൺസിലർ മഞ്ജു ജോണി . അഞ്ചു കെ എസ് തുടങ്ങിയവർ വിഷയാവതരണം നടത്തി. ക്ലാസുകൾ നയിച്ചു. അയൽക്കൂട്ട അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, സിഡിഎസ് മെമ്പർമാർ, സി ഡി എസ് ആർ പി മാർ, അക്കൗണ്ടന്റ് തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി. പങ്കെടുത്തു.
70 12 23 03 34

.jpg)


0 Comments