ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ സമയബന്ധിതമായി അടയ്ക്കാത്ത വാഹന ഉടമകൾക്ക് ഇനി വാഹന-ഡ്രൈവിങ് ലൈസൻസ് സംബന്ധമായ വിവിധ സേവനങ്ങൾ ലഭിക്കാതെ വരും. കേന്ദ്ര മോട്ടോർ വാഹന ചട്ടം (1989) ഭേദഗതി ചെയ്ത് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് ഈ നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.
പിഴ കുടിശികയുള്ള വാഹനങ്ങളെ പരിവഹൻ പോർട്ടലിൽ ‘Not to be Transacted ๓ ๓๒๙ രേഖപ്പെടുത്തും. ഇതോടെ വാഹനത്തിന്റെ മലിനീകരണ പരിശോധന, രജിസ്ട്രേഷൻ പുതുക്കൽ, വാഹന ഉടമയുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള അപേക്ഷകൾ പരിഗണിക്കില്ല. കുടിശികയുള്ള മുഴുവൻ പിഴയും അടച്ചതിന് ശേഷമേ ഈ സേവനങ്ങൾ വീണ്ടും ലഭ്യമാകൂ.
പിഴ കുടിശികയുള്ള വിവരം വാഹന ഉടമകളെ ഇ-മെയിൽ അല്ലെങ്കിൽ എസ്എംഎസ് മുഖേന അറിയിക്കുമെന്നും കരട് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പുതിയ ചട്ടങ്ങൾ നിലവിൽ വന്നതിന് ശേഷം ആറുമാസത്തിനകം ട്രാഫിക് പിഴകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള പ്രത്യേക സംവിധാനം എല്ലാ സംസ്ഥാനങ്ങളും ഒരുക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
70 12 23 03 34
.jpg)


0 Comments