കൂരോപ്പട കൂട്ട ആത്മഹത്യ..... നാലാം മരണവും സ്ഥിരീകരിച്ചു; കുടുംബം ഒന്നാകെ ഇല്ലാതായി



 കോട്ടയം കൂരോപ്പടയിൽ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മകനും മരണത്തിന് കീഴടങ്ങിയതോടെ കൂട്ട ആത്മഹത്യയിൽ മരണം നാലായി. കുടുംബത്തിലെ നാല് അംഗങ്ങളും ഇതോടെ മരണപ്പെട്ടു. കൂരോപ്പട സ്വദേശികളായ കുടുംബത്തിലെ അമ്മയും മകളും ആദ്യം മരണപ്പെട്ടിരുന്നു. 


തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഗൃഹനാഥനും, ഏറ്റവും ഒടുവിൽ മകനും മരണപ്പെടുകയായിരുന്നു.  
 വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ എല്ലാവരെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.


 കുടുംബത്തിനുണ്ടായിരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളുമാണ് ഇത്തരമൊരു തീവ്ര തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 
 സംഭവത്തിൽ പാമ്പാടി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകളോ മറ്റ് തെളിവുകളോ ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments