വിശുദ്ധ അൽഫോൻസ; മനുഷ്യനെ ദൈവത്തോടടുപ്പിക്കുന്ന വിശുദ്ധ: ബിഷപ്പ് മാർ ജോസഫ് കലങ്ങാട്ട് ....വിശുദ്ധ അൽഫോൻസാ: സ്വർഗ്ഗത്തിലേക്കുള്ള ഗോവണി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ


വിശുദ്ധ അൽഫോൻസ; മനുഷ്യനെ ദൈവത്തോടടുപ്പിക്കുന്ന വിശുദ്ധ":  ബിഷപ്പ് മാർ ജോസഫ് കലങ്ങാട്ട്

        സഹനം വഴി നിലത്തുവീണ ഴിഞ്ഞ്, കണ്ണുകൾ ഉയർത്തി ദൈവത്തെ നോക്കി സ്വർഗ്ഗത്തിലേക്ക് നോക്കാൻ നമ്മെ പഠിപ്പിക്കുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസ, അൽഫോൻസാമ്മയുടെ. 80 -ാമത് സ്വർഗ്ഗപ്രവേശനം സാഘോഷം കൊണ്ടാടുകയാണ് ഈ വർഷം .
സുവിശേഷത്തിന്റെ കാതൽ തിരിച്ചറിഞ്ഞ് അനേകായിരങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന ഒരു നല്ല ഗുരുഭൂതയാണ് വിശുദ്ധ എന്ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കലങ്ങാട്ട് പറഞ്ഞു. 


       നിർമ്മിത ബുദ്ധിയിൽ വിഷാംശമുണ്ട്. അത് മാറ്റപ്പെടണമെങ്കിൽ സുവിശേഷം ചേർക്കണം. ഇന്ന് മരണത്തിന്റെ വലിയൊരു കച്ചവടവും, വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാനുള്ള പ്രേരണയും ഉണ്ട്. എല്ലാവരുടെയും ആഗ്രഹമനുസരിച്ച് നൽകുന്ന ദൈവത്തെ അറിയാതെ പോകുന്നത് വേദനാജനകമാണെന്നും പിതാവ് അഭിപ്രായപ്പെട്ടു. 

വിശുദ്ധ അൽഫോൻസായുടെ സന്നിധി, കണ്ണുകൾ ഉയർത്തി ദൈവത്തെ നോക്കാൻ നാനാ ജാതി മതസ്ഥരെ പ്രേരിപ്പിക്കുന്നു. പരിശുദ്ധ കുർബാനയിലൂടെ, കുമ്പസാരത്തിലൂടെ, വചന ശ്രവണത്തിലൂടെ, സ്വർഗം, നിത്യാനന്ദം തുടങ്ങിയ കാര്യങ്ങൾ അറിയാൻ കാരണമാകുന്നത് ഒരു പുത്തൻ ഉണർവ് നൽകുന്നു. ഗോതമ്പുമണി പോലെ നിലത്തു വീണഴിഞ്ഞ വ്യക്തിയാണ് വിശുദ്ധ അൽഫോൻസാ. 


അഭിമാന ബോധത്തോടെ വിശ്വാസത്തെ ഉൾക്കൊള്ളാനും ഈശോയുടെ പാതാന്തികത്തിലിരുന്ന് വചനം കേൾക്കുക എന്ന നല്ല ഭാഗം തെരഞ്ഞെടുക്കാനും ഈ തിരുനാൾ ദിനം ഒരു തീരുമാനമായി എടുക്കണമെന്നും, സ്വർഗ്ഗവുമായുള്ള നമ്മുടെ ബന്ധത്തിൻറെ ഗുരുക്കന്മാരാണ് വിശുദ്ധർ, അവരെ കൂട്ടുപിടിച്ച് ഹൃദയത്തിൽ ദൈവസ്നേഹം നിറച്ച് ,നന്മയുടെ പ്രവർത്തികൾ കൊണ്ട് ജീവിതം നിറച്ച്, ദൈവാനുഭവം സ്വന്തമാക്കി ജീവിക്കണമെന്നും പിതാവ് ഓർമ്മപ്പെടുത്തി.


വിശുദ്ധ അൽഫോൻസാ: സ്വർഗ്ഗത്തിലേക്കുള്ള ഗോവണി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

         ദൈവത്തിൻറെ അനുഗ്രഹം ഭൂമിയിലേക്ക് ഇറക്കുവാനും നമ്മുടെ ആവശ്യങ്ങൾ, കണ്ണുനീരുകൾ, പ്രാർത്ഥനകൾ സ്വർഗത്തിലേക്ക് എത്തിക്കുന്ന ഗോവണിയായി, സീറോ മലബാർ സഭയുടെ അമൂല്യസമ്പത്തായി, വിശുദ്ധ അൽഫോൻസാമ്മ നിലകൊള്ളുന്നു എന്ന് സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുനാൾ ദിന ത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ പറഞ്ഞു.


അൽഫോൻസാമ്മയോട് ചോദിച്ച ഒരു കാര്യവും ലഭിക്കാതെ പോയിട്ടില്ല. ഈ പുണ്യ കുടീരം സന്ദർശിക്കുന്ന അവസരങ്ങൾ എല്ലാം അനിതര സാധാരണ സന്തോഷവും, സമാധാനവും സംതൃപ്തിയും, അനുഭവിച്ചറിഞ്ഞ വ്യക്തി എന്ന നിലയിൽ കുടുംബങ്ങളുടെയും വൈദികരുടെയും സന്യാസ സമൂഹത്തിന്റെയും സീറോ മലബാർ സഭയുടെയും നിയോഗങ്ങൾ വിശുദ്ധ അൽഫോൻസാമ്മയ്ക്ക് സമർപ്പിക്കുന്നു എന്നും പിതാവ് വ്യക്തമാക്കി.


         ഓരോ സങ്കടത്തിന്റെയും വേദനയുടെയും നിമിഷങ്ങളിൽ 'എൻറെ ഈശോയെ നിൻറെ ഹൃദയമുറിവിൽ എന്നെ മറക്കേണമേ' എന്ന് പ്രാർത്ഥിച്ച അൽഫോൻസാമ്മയെ പോലെ സഹനങ്ങളിൽ നമ്മെ ഉപേക്ഷിക്കാത്ത ദൈവത്തെ കൂട്ടുപിടിച്ച്  പന്തക്കുസ്താ അനുഭവം സ്വന്തമാക്കണം. സഹനങ്ങൾ രക്ഷക്കുള്ള അനുഭവമാണ്. കർത്താവിനോട് കൂടുതൽ ചേർക്കപ്പെടാനുള്ള നിമിഷങ്ങളാണ്.

 ഓരോ സഹനവും ഓരോ ദൗത്യത്തിനായി നമ്മെ ഉയർത്തുകയാണ്. വിശുദ്ധ അൽഫോൻസാമ്മയുടെ ചരമ പ്രസംഗത്തിൽ ഫാ.റോമൂളൂസ് നടത്തിയ ചരമപ്രസംഗം ഇന്നും ഏറെ പ്രസക്തമാണ്. 36-ാം വയസ്സിൽ മരിച്ച ഒരു കന്യാസ്ത്രീയ്ക്ക് കണ്ണുനീരോടെ വിട പറഞ്ഞ സന്യാസ സഹോദരങ്ങളോട് അച്ചൻ പറഞ്ഞു. ഈ കണ്ണുനീർ സ്വർഗ്ഗത്തിൽ നിന്ന് അനുഗ്രഹത്തിന്റെ മഴയാകും. അൽഫോൻസാമ്മയുടെ മരണശേഷം ചെറുപുഷ്പ മിഷൻ ലീഗ് എന്ന സംഘടന ഉണ്ടാവുകയും അനേകം മിഷനറിമാരെ ഭാരതത്തിന്റെ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സുവിശേഷപ്രഘോഷത്തിന് അയയ്ക്കാൻ കഴിഞ്ഞു. 


കാലം കരുതിവെച്ച സ്വപ്നം, അൾത്താരയിൽ  വണങ്ങപ്പെടുന്ന, സീറോ മലബാർ സഭയുടെ വീണുകിട്ടിയ സൗഭാഗ്യമാണെന്നും പിതാവ് ഓർമ്മപ്പെടുത്തി. 
       എല്ലാ ദിവസവും കുടുംബ പ്രാർത്ഥന ചൊല്ലുന്ന  ദിവ്യബലിയിൽ പങ്കെടുക്കുന്ന, മിഷൻ പ്രദേശത്ത് ശുശ്രൂഷ ചെയ്യുന്ന വൈദികർ, സമർപ്പിതർ എല്ലാം കത്തോലിക്കാവിശ്വാസം തകരാതെ തളരാതെ സംരക്ഷിക്കുന്നതിന്റെ തെളിവാണ്. ദൈവം ഇറങ്ങിവന്ന് ചേർത്തുപിടിച്ച് തൊട്ട നുഗ്രഹിക്കുന്ന സഹനവേളകൾ പാഴാക്കരുത് എന്നും പിതാവ് ഓർമ്മപ്പെടുത്തി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments