ബി.ഉണ്ണികൃഷ്ണന്‌ ആദരാഞ്ജലി....കോട്ടയം ജില്ലയിലാകെ മാതൃഭൂമി സ്റ്റഡീ സർക്കിളിന് സജീവമായ നേതൃത്വം നൽകിയ ബി.ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ സ്റ്റഡീ സർക്കിളിന്റെ സ്റ്റേറ്റ് കൗൺസിലറായിരുന്ന ഡാന്റീസ് കൂനാനിക്കൽ അനുശോചിച്ചു.


ബി.ഉണ്ണികൃഷ്ണന്‌ ആദരാഞ്ജലി.....

മാതൃഭൂമി സ്റ്റഡീ സർക്കിളിന്റെ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന കൗൺസിലർ തുടങ്ങി വിവിധ പദവികളിൽ ആയിരുന്നു കൊണ്ട് കോട്ടയം ജില്ലയിലാകെ മാതൃഭൂമി സ്റ്റഡീ സർക്കിളിന് സജീവമായ നേതൃത്വം നൽകിയ ബി.ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ സ്റ്റഡീ സർക്കിളിന്റെ സ്റ്റേറ്റ് കൗൺസിലറായിരുന്ന ഡാന്റീസ് കൂനാനിക്കൽ അനുശോചിച്ചു. 

മാതൃഭൂമിയുടെ കോട്ടയം എഡിഷൻ ആരംഭിക്കുന്ന വേളയിൽ ജില്ലാ തലത്തിൽ രാമപുരത്തു നിന്ന് ആരംഭിച്ച സാംസ്കാരിക നായകന്മാരുടെ ഛായചിത്ര , ദീപശിഖാ പ്രയാണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും മീനച്ചിൽ താലൂക്കിലെ സ്റ്റഡീ സർക്കിൾ രൂപീകരണത്തിലും ഉണ്ണികൃഷ്ണൻ നൽകിയ സംഭാവനകൾ ഏറെ സ്മരണാർഹമാണെന്നും താലൂക്ക് പ്രസിഡന്റുകൂടിയായിരുന്ന ഡാന്റീസ് കൂനാനിക്കൽ തുടർന്നു പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments