കൊല്ലപ്പള്ളി തോട് നവീകരണം ഫലം കണ്ടു.....വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞതായി നാട്ടുകാർ....പ്രവർത്തനങ്ങൾ വിലയിരുത്താൻ മാണി സി. കാപ്പൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു.
വർഷങ്ങളായി മഴക്കാലത്ത് വെള്ളപ്പൊക്കം നേരിട്ടിരുന്ന കൊല്ലപ്പള്ളിയിൽ തോട് വീതി കൂട്ടി വൃത്തിയാക്കിയതോടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടതായി പ്രദേശവാസികൾ. നവീകരണ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിച്ച മാണി സി. കാപ്പൻ എം.എൽ.എ സ്ഥലം സന്ദർശിച്ച് ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി.
മഴക്കാലത്ത് തോട്ടിൽ പോളയും മാലിന്യങ്ങളും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും ഇതുമൂലം പ്രദേശത്ത് വെള്ളപ്പൊക്കം പതിവാകുകയും ചെയ്തിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. തോട് വീതികൂട്ടി വൃത്തിയാക്കിയതോടെ വെള്ളം സുഗമമായി ഒഴുകുന്നതിനും വെള്ളക്കെട്ട് ഒഴിവാകുന്നതിനും സാഹചര്യം ഒരുക്കിയതായി അവർ പറഞ്ഞു.
എം.എൽ.എയുടെ ഇടപെടലിലൂടെ ആവശ്യമായ ഫണ്ട് ലഭ്യമാക്കി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതിന് പ്രദേശവാസികൾ മാണി സി. കാപ്പൻ എം.എൽ.എയോടും കൊല്ലപ്പള്ളി വാർഡ് മെമ്പർ ജ്യോതിലക്ഷ്മിയോടും നന്ദി അറിയിച്ചു. ജനങ്ങളുടെ ആവശ്യത്തിനൊപ്പം നിന്ന് തോട് നവീകരണത്തിന് നേതൃത്വം നൽകിയ എം.എൽ.എയ്ക്ക് വാർഡ് മെമ്പർ ജ്യോതിലക്ഷ്മിയും നന്ദി രേഖപ്പെടുത്തി.
സ്ഥലം സന്ദർശനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി ചോക്കാട്ട്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് വടക്കേക്കര എന്നിവർ എം.എൽ.എയോടൊപ്പം പങ്കെടുത്തു. നിരവധി പ്രദേശവാസികളും സന്ദർശനത്തിൽ സന്നിഹിതരായിരുന്നു.
70 12 23 03 34

.jpg)


0 Comments