വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്ന ആ​ൾ​ക്ക് ന​ല്ല സൗ​ന്ദ​ര്യ​വും ലു​ക്കും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു....ത​നി​ക്ക് മു​ൻ​പ് ഒ​രു പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു: ന​ടി സ്വാ​സി​ക

 

വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്ന ആ​ൾ​ക്ക് ന​ല്ല സൗ​ന്ദ​ര്യ​വും ലു​ക്കും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് താ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി ന​ടി സ്വാ​സി​ക. ലു​ക്കി​ലൊ​ന്നും കാ​ര്യ​മി​ല്ല, മ​ന​സിനാ​ണ് പ്രാ​ധാ​ന്യം എ​ന്ന് പ​ല​രും പ​റ​യാ​റു​ണ്ടെ​ങ്കി​ലും ത​ന്നെ സം​ബ​ന്ധി​ച്ച് ലു​ക്കും പ്ര​ധാ​ന​മാ​യി​രു​ന്നു​വെ​ന്ന് താ​രം തു​റ​ന്നു​പ​റ​യു​ന്നു. ഒരു ചാനലിനു നൽകിയ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ്വാ​സി​ക ത​ന്‍റെ വി​വാ​ഹ സ​ങ്ക​ൽ​പ്പ​ങ്ങ​ളെ​ക്കു​റി​ച്ചും മു​ൻ​കാ​ല പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും മ​നസു​തു​റ​ന്ന​ത്. 


ത​നി​ക്കുവ​രാ​ൻ പോ​കു​ന്ന പ​ങ്കാ​ളി​ക്ക് ന​ല്ല ഭം​ഗി വേ​ണ​മെ​ന്ന​ത് തന്‍റെ വ്യ​ക്തി​പ​ര​മാ​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ന്ന് സ്വാ​സി​ക പ​റ​യു​ന്നു. മ​റ്റു​ള്ള​വ​ർ​ക്ക് ഇ​ത് ഒ​രു​പ​ക്ഷേ തെ​റ്റാ​യി തോ​ന്നാ​മെ​ങ്കി​ലും സ്വ​പ്നം കാ​ണു​ന്ന​തി​ന് ആ​ർ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല​ല്ലോ എ​ന്നും താ​രം ചോ​ദി​ക്കു​ന്നു. താ​നൊ​രു ശി​വ​ഭ​ക്ത​യാ​ണെ​ന്നും "ഓം ​ന​മ​ശി​വാ​യ' സീ​രി​യ​ലി​ലെ​യൊ​ക്കെ പോ​ലെ ലു​ക്കു​ള്ള ഒ​രാ​ൾ ഭ​ർ​ത്താ​വാ​യി വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തെ​ന്നും സ്വാ​സി​ക കൂ​ട്ടി​ച്ചേ​ർ​ത്തു. ബാ​ഹ്യ​സൗ​ന്ദ​ര്യ​ത്തി​ന് പു​റ​മെ പ​ങ്കാ​ളി​ക്ക് ഉ​ണ്ടാ​യി​രി​ക്കേ​ണ്ട മ​റ്റ് ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ചും താ​രം വ്യ​ക്ത​മാ​ക്കി. 


ലിം​ഗ​ഭേ​ദ​മ​ന്യേ മ​നു​ഷ്യ​രെ ബ​ഹു​മാ​നി​ക്കു​ന്ന, വി​കാ​ര​ങ്ങ​ൾ​ക്ക് വി​ല ന​ൽ​കു​ന്ന ഒ​രാ​ളാ​യി​രി​ക്ക​ണം പ​ങ്കാ​ളി എ​ന്ന​തു നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. ത​ന്നെ നോ​ക്കു​ന്ന​തു​പോ​ലെ ത​ന്നെ ത​ന്‍റെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും നോ​ക്കു​ന്ന ആ​ളാ​യി​രി​ക്ക​ണം ഭ​ർ​ത്താ​വെ​ന്ന ആ​ഗ്ര​ഹ​വും ത​നി​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സ്വാ​സി​ക പ​റ​യു​ന്നു. തന്‍റെ മു​ൻ​കാ​ല റി​ലേ​ഷ​ൻ​ഷി​പ്പി​നെ​ക്കു​റി​ച്ചും അ​ഭി​മു​ഖ​ത്തി​ൽ സ്വാ​സി​ക വെ​ളി​പ്പെ​ടു​ത്തി. 


ത​നി​ക്ക് മു​ൻ​പ് ഒ​രു പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ത് തെ​റ്റാ​യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു. അ​ദ്ദേ​ഹം ന​ല്ല സൗ​ന്ദ​ര്യ​മു​ള്ള​യാ​ളും മ​റ്റു​ള്ള​വ​രെ ബ​ഹു​മാ​നി​ക്കു​ന്ന ആ​ളു​മാ​യി​രു​ന്നു. എ​ന്നാ​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ ചി​ല കു​ടും​ബ-​സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന് പ്ര​ണ​യ​വും കു​ടും​ബ​വും ഒ​രു​മി​ച്ച് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​തെ വ​രി​ക​യും, മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന അ​ദ്ദേ​ഹം ത​ന്നി​ൽ നി​ന്ന് അ​ക​ന്നു​പോ​വു​ക​യു​മാ​യി​രു​ന്നു​വെ​ന്നും സ്വാ​സി​ക വെ​ളി​പ്പെ​ടു​ത്തി. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments