അർധരാത്രി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി......യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള കേസ്.

 

താമരശ്ശേരിയിൽ അർധരാത്രി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ്.

 അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19)നെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. അർധരാത്രിയിൽ ശബ്ദം കേട്ട് വീട്ടുകാർ മുറിയിലെത്തിയപ്പോൾ യുവാവിനെ കണ്ടെത്തുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു.


തുടർന്ന് ഫോണിലൂടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ യുവാവ്, വീട്ടുകാരെ മർദിക്കുകയും വീട് അടിച്ചുതകർക്കുകയും ചെയ്തതായി പരാതിയുണ്ട്. പിന്നീട് മുറിയിൽ പൂട്ടിയിട്ടിരുന്ന യുവാവിനെ ബലം പ്രയോഗിച്ച് സുഹൃത്തുക്കൾ വീട്ടിൽ നിന്ന് കൊണ്ടുപോയതായും പൊലീസ് പറഞ്ഞു.


 സംഭവത്തിൽ മിഷ്ബാഹുൽ ഉൾപ്പെടെ ഏഴുപേർക്കെതിരെയാണ് താമരശ്ശേരി പൊലീസ് പോക്സോയും ആക്രമണവു മായി ബന്ധപ്പെട്ട വകുപ്പുകളും ചുമത്തി കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി പെൺകുട്ടിയും യുവാവും പരസ്പരം പരിചയക്കാരായിരുന്നുവെന്നും പൊലീസ് അറിയിച്ചു. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments