ചേർപ്പുങ്കൽ ബി വി എം കോളേജ് മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിക്ക് ആദരാഞജലികൾ അർപ്പിച്ചു.
അനുസ്മരണ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ. ഡോ. ബേബി സെബാസ്ട്യൻ അധ്യക്ഷത വഹിച്ചു. പാലാ സെന്റ് തോമസ് കോളേജ് മലയാള വിഭാഗം മുൻ മേധാവി ഡോ. പി ജെ സെബാസ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. പബ്ലിക്കേഷൻസ് ഡയറക്ടർ ഡോ. ജോർജുകുട്ടി വട്ടോത്ത്, ഐ ക്യു എ സി കോഡിനേറ്റർ ഡോ. ബി ഭാഗ്യശ്രീ, മ്യൂസിക് ക്ലബ് കോഡിനേറ്റർ എൻ കെ സെൽവരാജ്, അസി. പ്രൊഫ. ദിയ മരിയ ക്രിസ്റ്റോ, ഓഫീസ് സൂപ്രണ്ട് താരാ മാത്യു എന്നിവർ തെന്നിന്ത്യൻ വാനമ്പാടിയുടെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചു. നോൺ-ടീച്ചിങ് സ്റ്റാഫ് ആയ ദീപു, ബിറ്റി, കെവിൻ, സിബിൻ, വിദ്യ, ഡെന്നി എന്നിവരുടെ നേതൃത്വത്തിൽ ജാനകിയമ്മക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് തയ്യാറാക്കിയ വീഡിയോയുടെ പ്രദർശനവും നടത്തി.
70 12 23 03 34
.jpg)


0 Comments