മണ്‍സൂണ്‍ പാത്തിയും...ചക്രവാതച്ചുഴികളും...രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓഗസ്റ്റ് 11 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓഗസ്റ്റ് 11 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

പഞ്ചാബ് മുതല്‍ വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ നിലനില്‍ക്കുന്ന മണ്‍സൂണ്‍ പാത്തിയും വിവിധ ഇടങ്ങളിലെ ചക്രവാതച്ചുഴികളും പശ്ചിമവാത തടസ്സങ്ങളുമാണ് മഴ കനക്കാന്‍ കാരണമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.


 ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കനത്ത മഴ തുടരും. 


ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിലെ ചമോലി, ബാഗേശ്വര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും രുദ്രപ്രയാഗിലെ മന്ദാകിനി നദിയിലെ ജലനിരപ്പ് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. 


മധ്യേന്ത്യയില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതിനുപുറമെ കേരളം, അസം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.


 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ മഴ സജീവമായി തുടരുമെന്ന് ഐ.എം.ഡി അറിയിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments