രാമപുരത്തെ ഓണാഘോഷത്തിന് പ്രൗഢ ഗംഭീര തുടക്കം; ‘അരങ്ങ് 2K26’ സെപ്റ്റംബർ 12ന്
യുണൈറ്റഡ് മർച്ചന്റ് ചേംബർ അസോസിയേഷന്റെയും രാമപുരത്തെ വിവിധ സാമൂഹിക, സാംസ്കാരിക, കായിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘അരങ്ങ് 2K26’-ന്റെ സ്വാഗതസംഘം ഓഫീസ് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്താറാം ഉദ്ഘാടനം ചെയ്തു.
യുണൈറ്റഡ് മർച്ചന്റ് ചേംബർ ഭാരവാഹികൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ, വ്യാപാരികൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാമപുരത്തെ കലാകാരന്മാരെയും കായിക-സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ചവരെയും ഒരേ വേദിയിൽ അണിനിരത്തി നാടിന്റെ കൂട്ടായ്മയും ആഘോഷ സംസ്കാരവും ഉയർത്തിക്കാട്ടുന്ന ജനകീയ ഓണാഘോഷമായാണ് ഇത്തവണ ‘അരങ്ങ് 2K26’ ഒരുക്കുന്നത്.
സെപ്റ്റംബർ 12-ന് രാമപുരം അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന വലിയ ഘോഷയാത്ര രാമപുരം ടൗൺ ചുറ്റി റോസറി ഓഡിറ്റോറിയത്തിൽ സമാപിക്കും. അമ്മൻകുടം, കാവടി, പൂക്കാവടി, താലപ്പൊലി, ചെണ്ടമേളം, കരകാട്ടം, പുലിക്കളി, നിശ്ചല ദൃശ്യങ്ങൾ,
പ്രച്ഛന്നവേഷങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന കലാവിരുന്നുകളാൽ ഘോഷയാത്ര ശ്രദ്ധേയമാകും. നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ജനങ്ങളും പങ്കെടുക്കുന്ന ഈ വർണാഭമായ ഘോഷയാത്ര രാമപുരത്തിന്റെ ഓണാഘോഷങ്ങൾക്ക് പുതിയ ഉണർവ് പകരുമെന്ന് സംഘാടകർ അറിയിച്ചു.
ഘോഷയാത്രയ്ക്ക് ശേഷം റോസറി ഓഡിറ്റോറിയത്തിൽ സാംസ്കാരിക സമ്മേളനവും പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. നാടിന്റെ സാഹോദര്യവും ഐക്യവും ഓണത്തിന്റെ ആഘോഷ ചൈതന്യവും വിളിച്ചോതുന്ന വിപുലമായ ജനകീയ ആഘോഷമായി ‘അരങ്ങ് 2K26’ മാറുമെന്ന് സംഘാടകർ പറഞ്ഞു.
70 12 23 03 34



.jpg)


0 Comments