പ്രശസ്ത നാടക സംവിധായകനും, ഡിസൈനറും, തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനുമായ പാലാ നീലൂർ സ്വദേശി ഡോ. ഷിബു എസ് കൊട്ടാരം തൃശ്ശൂരിൽ നിര്യാതനായി. 57 വയസ്സായിരുന്നു .
പാല നീലൂർ സ്വദേശിയാണ്. സംഗീത നാടക അക്കാദമിയുടെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ചലച്ചിത്ര അക്കാദമിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ പഠനവും ഗവേഷണവും നടത്തി.
.ഡോ. ഷിബു എസ് കൊട്ടാരം ‘ക്രാഫ്റ്റിംഗ് തിയേറ്റർ ആൻഡ് ഷെയ്പ്പിംഗ് അറ്റ്മോസ്ഫിയർ’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.
ഭാര്യ ജീവ പ്രശസ്ത നാടകപ്രവർത്തകയും അധ്യാപികയുമാണ്. മൂന്ന് മക്കളുണ്ട്. സംസ്ക്കാരം നീലൂർ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ തിങ്കളാഴ്ച്ച നടക്കും .
70 12 23 03 34


.jpg)


0 Comments